സാൻഫ്രാൻസിസ്കോ : വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ യുഎസിൽ മൈക്രോൺ ടെക്നോളജി സിഇഒയും പ്രസിഡന്റുമായ സഞ്ജയ് മെഹ്റോത്രയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന അർദ്ധചാലക മേഖലയിലെ ബിസിനസ് സാധ്യതകളെക്കുറിച്ച് അദ്ദേഹം ചർച്ച നടത്തി. സാൻഫ്രാൻസിസ്കോയിൽ വച്ചാണ് പിയൂഷ് ഗോയൽ പങ്കെടുത്ത യോഗം നടന്നത്.
യുഎസ് ആസ്ഥാനമായുള്ള അർദ്ധചാലക കമ്പനിയായ മൈക്രോൺ ഇന്ത്യയിലെ ആദ്യത്തെ ചിപ്പ് നിർമ്മാണ കമ്പനി ഗുജറാത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത് വരും വർഷങ്ങളിൽ നേരിട്ട് 5,000 പേർക്കും പരോക്ഷമായി 15,000 പേർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ ജൂണിലാണ് രാജ്യത്ത് 2.7 ബില്യൺ ഡോളർ മൂല്യമുള്ള അർദ്ധചാലക ടെസ്റ്റ്, പാക്കേജിംഗ് യൂണിറ്റ് സ്ഥാപിക്കാനുള്ള മൈക്രോണിന്റെ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്.
ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണത്തിലും (അപെക്) പിയൂഷ് ഗോയൽ പങ്കെടുത്തു.
ഇന്ത്യയിൽ വളരുന്ന അർദ്ധചാലക ഇക്കോസിസ്റ്റം കമ്പനികൾക്ക് സഹകരിച്ച് പ്രവർത്തിക്കാനും വിപുലീകരിക്കാനുമുള്ള അവസരങ്ങൾ എങ്ങനെ നൽകുന്നുവെന്നതിനെ കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു. യൂട്യൂബ് സിഇഒ നീൽ മോഹനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Discussion about this post