താരനഗർ: പരസ്പരം റൺ ഔട്ട് ആക്കാൻ ശ്രമിക്കുന്ന കളിക്കാരെ പോലെയാണ് രാജസ്ഥാൻ കോൺഗ്രസ് അതിനാൽ രാജസ്ഥാന്റെ ദ്രുതഗതിയിലുള്ള വികസനം ഉറപ്പാക്കാൻ ഭാരതീയ ജനതാ പാർട്ടിക്ക് വോട്ടുചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബർ 25 നു നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ചു കൊണ്ട് കൊണ്ട് രാജസ്ഥാനിലെ ചുരു ജില്ലയിലെ താരാനഗറിലും ജുൻജുനുവിലും തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പരസ്പരം റൺ ഔട്ട് ആക്കാൻ ശ്രമിക്കുന്ന കളിക്കാരെ പോലെയാണ് രാജസ്ഥാനിലെ കോൺഗ്രസ് അംഗങ്ങൾ എന്ന് പരിഹസിച്ചു കൊണ്ട് ക്രിക്കറ്റുമായി താരതമ്യം ചെയ്ത് രാജസ്ഥാൻ കോൺഗ്രസിനെ നിശിതമായി വിമർശിക്കുവാനും പ്രധാനമന്ത്രി മറന്നില്ല
“ക്രിക്കറ്റിൽ, ഒരു ബാറ്റർ വന്ന് തന്റെ ടീമിനായി റൺസ് നേടുന്നു. എന്നാൽ കോൺഗ്രസിനുള്ളിൽ അങ്ങനെയല്ല അവരുടെ ഉള്ളിലെ ആഭ്യന്തര കലഹം കാരണം അവരുടെ നേതാക്കൾ റൺസ് നേടുന്നതിനു പകരം പരസ്പരം റൺ ഔട്ട് ആക്കാൻ ആണ് കഴിഞ്ഞ അഞ്ച് വർഷം ചെലവഴിച്ചത് , ” ചുരുവിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര തർക്കത്തെ പരാമർശിച്ച് മോദി പറഞ്ഞു.
സ്ത്രീകളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി ചില കോൺഗ്രസ് നേതാക്കൾ സ്വയം ഹിറ്റ് വിക്കറ്റ് ആകുമ്പോൾ . ബാക്കിയുള്ളവർ പണം വാങ്ങി ഒത്തുകളി നടത്തുകയായിരുന്നു,” മോദി പരിഹസിച്ചു. “അവരുടെ ടീം തന്നെ വളരെ മോശമായിരിക്കുമ്പോൾ, അവർ എന്ത് റൺസ് നേടും, അവർക്ക് നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും ?പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു
പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാ അഴിമതിക്കാരെയും ബിജെപി പുറത്താക്കുമെന്നും സംസ്ഥാനം അതിവേഗ വികസനത്തിന് സാക്ഷ്യം വഹിക്കുമെന്നും മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
Discussion about this post