തിരുവനന്തപുരം: സംസ്ഥാനത്ത് ബിയര്‍ ,വൈന്‍ പാര്‍ലറുകളില്‍ വീര്യം കൂടിയ മദ്യം വില്ക്കാന് എക്സൈസ് വകുപ്പിന്റെ നീക്കം.
മദ്യനയം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ചില മദ്യക്കമ്പനികള്‍ 21 ശതമാനം മാത്രം വീര്യമുള്ള മദ്യം വില്‍ക്കുന്നതിന് എക്സൈസ് വകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍ നേരത്തെ ഇക്കാര്യം പരിഗണിക്കാതിരുന്ന എക്സൈസ് വകുപ്പ് പുതിയ സാഹചര്യത്തിലാണ് ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ വീര്യം കൂടിയ മദ്യം കൂടി വില്ക്കുവാന് തീരുമാനിച്ചത്.
ബിവറേജസ് കോര്‍പറേഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് എക്സൈസ് വകുപ്പ് പുതിയ നീക്കവുമായി മുന്നോട്ട് പോകുന്നത്. ബാര്‍ ഉടമകളെ തൃപ്തിപ്പെടുത്താനാണിതെന്നാണ് സൂചന.
Discussion about this post