തിരുവനന്തപുരം; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സമൂഹമാദ്ധ്യമത്തിലൂടെ പരസ്യമായി വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ. എസ്കോർട്ട് സ്റ്റാഫ് അംഗമായ എം.എസ് ഗോപീകൃഷ്ണനാണ് പരസ്യമായി വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. കൊല്ലത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് വെല്ലുവിളി നടത്തിയത്.
കടയ്ക്കലിലുള്ള യൂത്ത് കോൺഗ്രസ് നേതാവ് കുമ്മിൾ ഷമീർ മുഖ്യമന്ത്രി സംഘടിപ്പിക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന പൗരപ്രമുഖർ ആരാണെന്ന് നേരത്തെ വിവരാവകാശ നിയമപ്രകാരം ചോദ്യം ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് ലഭിച്ച ഉത്തരം സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് പോലീസുകാരൻറെ കമൻറ്.
‘കഴിയുമെങ്കിൽ വണ്ടി വരുമ്പോൾ വഴിയിൽ ഒന്ന് തടഞ്ഞുനോക്ക് കടയ്ക്കൽ.. എല്ലാ മറുപടിയും അന്ന് തരാം’ എന്നായിരുന്നു എം.എസ് ഗോപീകൃഷ്ണൻറെ വാക്കുകൾ. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന സെക്യൂരിറ്റി വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥനാണ് കമൻറിട്ട എം.എസ് ഗോപീകൃഷ്ണൻ. അതേസമയം, നവകേരള സദസ്സിനു പോയിട്ടുള്ള മുഖ്യമന്ത്രിയുടെ എസ്കോർട്ട് ടീമിൽ ഗോപി കൃഷ്ണൻ ഉൾപ്പെട്ടിട്ടില്ല.
Discussion about this post