ഡല്‍ഹി: കേരളത്തിന്റെ മദ്യനയത്തില്‍ വിധി പറഞ്ഞത് നിയമവും ഭരണഘടനയും പരിഗണിച്ചായിരുന്നെന്ന് ജസ്റ്റിസ് വിക്രംജിത് സെന്‍. കേസില്‍ വിധി പറഞ്ഞത് ധാര്‍മ്മിക വിഷയങ്ങള്‍ പരിഗണിചല്ല. നിയമവും ഭരണഘടനയും പരിഗണിച്ചാണ്- അദ്ദേഹം പറഞ്ഞു.
കേസ് ഒട്ടും സങ്കീര്ണ്ണമായിരുന്നില്ലെന്നും എളുപ്പത്തില്‍ വിധി പറയാവുന്നതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് കേരളത്തിന്റെ മദ്യനയം ശരിവെച്ചു കൊണ്ട് സുപ്രീം കോടതി ജസ്റ്റിസ് വിക്രംജിത് സെന്‍ വിധി പറഞ്ഞത്.
Discussion about this post