ചെന്നൈ:തമിഴ്നാട്ടില്‍ പോലീസും ഗുണ്ടകളും തമ്മില്‍ ഏറ്റുമുട്ടല്‍. കൊലപാതക കേസ് പ്രതികളായ രണ്ടു ഗുണ്ടകളെ പോലീസ് വെടിവെച്ചുകൊന്നു.കാഞ്ചീപുരം ജില്ലയിലാണ് സംഭവം.പ്രഭാകരന് എന്ന ഗുണ്ടയെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസില്‍ പ്രതികളായ രഘുവരന്, കറുപ്പ് അസൈന്‍ എന്നീ രണ്ട് ഗുണ്ടകളാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചത്.
പുതുപാളയം തെരുവില്‍ ചൊവ്വാഴ്ചയാണ് പ്രഭാകരനെ ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ രഘുവരനും അസൈനും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ പ്രഭാകരന് എന്ന ഗുണ്ടയെ വെട്ടിക്കൊന്ന സംഘത്തില്‍ ഉള്‍പ്പെട്ട ഇരുവര്‍ക്കുമായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
ഇരുവരും പുതിയ റെയില്‍വേ സ്റ്റേഷന് പാലത്തിന് സമീപമുള്ള പൊളിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസിനെ അരിവാളുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ ഗുണ്ടകള്‍ ആക്രമിച്ചതുകൊണ്ടും, തന്റെ ടീം അംഗങ്ങള്‍ക്ക് നേരെയുള്ള കൂടുതല്‍ ആക്രമണം തടയാന്‍, ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കേണ്ടിവന്നു എന്നാണ് സബ് ഇന്‍സ്പെക്ടര്‍ സുധാകര്‍ പറയുന്നത്. ഏറ്റമുട്ടലില്‍ സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ രാമലിംഗം, കോണ്‍സ്റ്റബിള്‍ ശശികുമാര്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post