ന്യൂഡൽഹി’ ആണവകേന്ദ്രങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറി ഇന്ത്യയും പാകിസ്താനും. ആണവകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോവർഷവും അറിയിക്കണമമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുരാജ്യങ്ങളുടെയും നയതന്ത്രമാർഗങ്ങൾ വഴിയാണ് വിവരങ്ങൾ കൈമാറിയത്. ആണവകേന്ദ്രങ്ങളുടെ പട്ടികയ്ക്കൊപ്പം തടവുകാരുടെ വിവരവും ഇരു രാജ്യങ്ങളും കൈമാറിയിട്ടുണ്ട്.
ആണവകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും മറ്റും നേരെയുള്ള ആക്രമണങ്ങൾ നിരോധിക്കുന്ന കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് പട്ടിക കൈമാറ്റം നടന്നതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. 1988 ഡിസംബർ 31 ന് ഒപ്പുവച്ച ഉടമ്പടി 1991 ലാണ് പ്രാവർത്തികമാക്കുന്നത്. 1992 ജനുവരി 1 മുതൽ ഈ കരാർ കൃത്യമായി നടക്കുന്നുണ്ട്, ഇരു രാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ 33 ാമത്തെ പട്ടിക കൈമാറ്റം കൂടിയാണിത്.
Discussion about this post