അലഹാബാദ്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കുമെന്ന് വി.എച്ച്.പി. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.പിമാരുടെ ഒപ്പുശേഖരണം നടത്തിയെന്ന് വി.എച്ച്.പി ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങള്‍ മോദി സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ വി.എച്ച്.പി നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. നൂറോളം എം.പിമാര്‍ രാമക്ഷേത്ര നിര്‍മ്മാണം പിന്താങ്ങുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ അവഗണിക്കുകയാണ്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടായെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ചമ്പത് റായ് പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി വി.എച്ച്.പി പ്രവര്‍ത്തകര്‍ അയോധ്യയില്‍ ശിലകള്‍ കൊണ്ടുവന്നിരുന്നു.
Discussion about this post