പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ പ്രൗഢഗംഭീരമായിരുന്നു നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. സിനിമാരംഗത്തെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, ഖുശ്ബു എന്നിവരുടെയെല്ലാം സാന്നിദ്ധ്യത്തിൽ വിവാഹം താരസമ്പന്നമായിരുന്നു. സിനിമാലോകത്തെയും രാഷ്ട്രീയരംഗത്തെയും പ്രമുഖർ പങ്കെടുത്ത വിവാഹത്തിന് മോടി കൂട്ടാനായി പുത്തൻ കാരവാനും സുരേഷ് ഗോപി പുറത്തിറക്കിയിരുന്നു. ഗുരുവായൂരിൽ എത്തിയ താരകുടുംബത്തിന് വിശ്രമിക്കാനായാണ് പുതിയ കാരവാൻ എത്തിച്ചത്.
ഭാരത് ബെന്‍സിന്റെ 1017 ഷാസിയില്‍ കേരളത്തിലെ മുന്‍നിര കാരവാന് നിര്‍മാതാക്കളായ കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഓജസ് ഓട്ടോമൊബൈല്‍സാണ് കാരവാന് ഒരുക്കിയത്. ഓജസിന്റെ സ്റ്റേറ്റ്സ് മാന്‍ ഡിസൈനിലാണ് കാരവാന്റെ നിർമാണം പൂർത്തിയാക്കിയത്. സുരേഷ് ഗോപിയുടെ ഇഷ്ടാനുസരണം നിരവധി മാറ്റങ്ങളും കാരവാനിൽ വരുത്തിയിട്ടുണ്ട്.
പേള്‍ വൈറ്റ് നിറത്തിലുള്ള കാരവാന്റെ ഹെഡ്ലൈറ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ബ്ലാക്ക് ഇന്‍സേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. എസ്.ജി എന്ന ഇല്ലുമിനേറ്റ് ചെയ്യുന്ന ലോഗോയും കാരവാന്റെ മുന്നിലായി നൽകിയിട്ടുണ്ട്. പിന്നിലൂടെയും സൈഡിലൂടെയും അകത്ത് പ്രവേശിക്കാനുള്ള സൗകര്യവും ഇതിൽ നല്‍കിയിട്ടുണ്ട്.
മികച്ച സൗകര്യങ്ങളോടെയാണ് കാരവാന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. റോള്‍സ് റോയിസ് കാറുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ സ്റ്റാര്‍ ലൈറ്റ് മൂഡ് ലൈറ്റിങ്ങുകൾ കാരവാന് റിച്ച് ലുക്ക് നൽകുന്നു. ടിവിയ്ക്ക് പകരം ടേബിളിൽ നിന്നും പുറത്തേക്ക് വരുന്ന രതത്തിലുള്ള പ്രൊജക്ടര്‍ സ്ക്രീന്‍ ആണ് നൽകിയിരിക്കുന്നത്. മീറ്റിംഗ് റൂം, ബെഡ്റൂം, മേക്ക്അപ്പ് റൂം, ടോയിലറ്റ് തുടങ്ങിയ സൗകര്യങ്ങളും കാരവാനിൽ ഉണ്ട്.
താരത്തന് വേണ്ടി ഓജസ് നിർമിക്കുന്ന മൂന്നാമത്തെ കാരവാനാണിത്. ഡയംലറിന്റെ 1017 ബിഎസ് 6 ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ എൻജിന്.
Discussion about this post