റെയ്ക്ജാവിക് :ഐസ്ലാന്ഡില് വീണ്ടും അഗ്നിപര്‍വ്വത സ്ഫോടനം. തെക്ക് പടിഞ്ഞാറാന്‍ ഐസ്ലാന്‍ഡിലാണ് അഗ്നിപര്‍വ്വത സ്ഫോടനം നടന്നത്. രണ്ട് മാസത്തിനിടയില്‍ രണ്ടാമത്തെ തവണയാണ് സ്ഫോടനം ഉണ്ടാക്കുന്നത്.
ജനുവരി 14 നായിരുന്നു ഈ വര്‍ഷത്തെ ആദ്യ സ്ഫോടനം ഉണ്ടായത്. ഏകദേശം രണ്ട് ദിവസത്തോളം സ്ഫോടനം നീണ്ടുനിന്നിരുന്നു. ഏതാനും ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടായതിനുശേഷം അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ ഏതാണ്ട് 100 മീറ്റര്‍ വലിപ്പമുള്ള വിള്ളലാണ് അഗ്നിപര്‍വതത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് പുറത്തേക്ക് ഒഴുകിയ ലാവാ ഗ്രിന്ഡാവിക് പട്ടണത്തിന്റെ സമീപപ്രദേശങ്ങളില്‍ എത്തി. ഇതേ തുടര്‍ന്ന് 4,000 നിവാസികളെ ഒഴിപ്പിച്ചിരുന്നു. ചില വീടുകള്‍ കത്തി നശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ നവംബറിലും ഇവിടെ അഗ്നിപര്‍വത സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് ആറാഴ്ചയോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. നവംബറില്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തിന് ശേഷം ഐസ്ലാന്‍ഡിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബ്ലൂ ലഗൂണ്‍ ജിയോതെര്‍മല്‍ സ്പാ അടച്ചു .2021 ന് ശേഷം ഐസ്ലന്ഡില് ഉണ്ടാവുന്ന ആറാമത്തെ അഗ്നിപര്‍വത സ്ഫോടനമാണിത്.
Discussion about this post