കർണാടക: അദ്ധ്യാപകൻ സഹപാഠിക്ക് തന്നെക്കുറിച്ച് അപമാനിക്കുന്ന തരത്തിലുള്ളസന്ദേശം അയച്ചതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. ആത്മഹത്യാ പ്രേരണാകുറ്റത്തിന് അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു .
ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. ചിത്രകലാ അധ്യാപകനാണ് പെൺകുട്ടിയെക്കുറിച്ചുള്ള മോശമായുള്ള സന്ദേശം സഹപാഠിക്ക് അയച്ചത്. ഇതേ തുടർന്ന് പെൺകുട്ടി വിഷം കഴിക്കുകയായിരുന്നു. സംഭവം നടന്ന ഉടൻ വീട്ടുകാർ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി രണ്ട് ദിവസം മുമ്പാണ് ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ പെൺകുട്ടി ഇന്നലെ മരണപ്പെട്ടു.
Discussion about this post