ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കായംകുളത്ത് നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിലാണ് തീപിടിത്തം ഉണ്ടായത്. ബസ് പൂർണമായും കത്തിനശിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. എംഎസ്എം കോളേജിൽ എത്തിയപ്പോൾ ബസിൽ നിന്നും രൂക്ഷമായ ഗന്ധം ഉയരുകയായിരുന്നു. ഇതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ ഇറക്കിവിട്ടു. ഇതിനിടെ ബസിൽ തീ പടർന്നു.
തീപിടിയ്ക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തെ തുടർന്ന് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post