ഐസ്വാൾ: മിസോറാമിലെ സിയാഹ ജില്ലയിൽ 1.93 കോടി രൂപയുടെ ഹെറോയിൻ പിടിച്ചെടുത്ത് അസം റൈഫിൾസ്. 277 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി.
ബിക്ക(39), സത്തുവഞ്ജലീന (42), തുങ്കാര(56) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും മ്യാൻമാർ സ്വദേശികളാണ്. മയക്കുമരുന്ന്, ഭീകരവാദം, കള്ളക്കടത്ത്, എന്നിവയ്ക്കെതിരായി നടക്കുന്ന സംയുക്ത ഓപ്പറേഷനിലാണ് വൻ ലഹരിശേഖരം കണ്ടൈത്തിയത്. ഇതിന് പുറമേ, അസം റൈഫിൾസും പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ മിസോറാമിലെ മുർലേൻ പ്രദേശത്ത് നിന്നും കണക്കിൽ പെടാത്ത ഒരു കോടിയോളം രൂപയുമായി മൂന്ന് പേർ പിടിയിലായിട്ടുണ്ട്.
അതേസമയം, കഴിഞ്ഞദിവസം അസം റൈഫിൾസും കസ്റ്റംസും നടത്തിയ പരിശോധനയിൽ ചംപായ് പ്രദേശത്ത് നിന്നും 136 പെട്ടി ഫോറിൻ ബിയർ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ബിയറിന് 6.52 ലക്ഷത്തോളം രൂപ വരും. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോടികൾ വരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തത്.
Discussion about this post