ആലപ്പുഴ: ബിജെപി നേതാവും കായംകുളം മുൻ നഗരസഭാ കൗൺസിലറുമായ ഡി. അശ്വിനി ദേവ് അന്തരിച്ചു. 56 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനിടെ രാവിലെയോടെയായിരുന്നു മരണം.
ഒന്നര വർഷം മുൻപ് കായംകുളത്തുവച്ച് അദ്ദേഹത്തിന് വാഹനാപകടം ഉണ്ടായിരുന്നു. ഇതിൽ അദ്ദേഹത്തിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് അദ്ദേഹത്തിനെ അലട്ടിയിരുന്നത്.
1983 ൽ വിദ്യാർത്ഥി മോർച്ചയിലൂടെയായിരുന്നു അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് യുവമോർച്ചയുടെ ആദ്യകാല ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. എബിവിപിയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയും സംസ്ഥാന ഉപാദ്ധ്യക്ഷൻ ആയും പ്രവർത്തിച്ചിരുന്നു. കായംകുളം ശ്രീരാമകൃഷ്ണാശ്രമം മുൻ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.
Discussion about this post