ന്യൂഡൽഹി: ഇലക്റ്ററൽ ബോണ്ട് വിഷയത്തിൽ ബി ജെ പി ക്ക് വളരെ കൂടുതൽ തുക ലഭിച്ചു എന്ന തരത്തിൽ വരുന്ന വാർത്തകൾ കണക്കുകൾ നിരത്തി പൊളിച്ചടുക്കി അമിത് ഷാ. സിഎൻഎൻ ന്യൂസ് 18 നടത്തിയ പരിപാടിയിൽ ആണ് അമിത് ഷാ ബി ജെ പി ക്ക് എതിരെ വരുന്ന ആരോപണങ്ങളുടെ മുനയൊടിച്ചത്.
ഞങ്ങൾക്ക് ധാരാളം സംഭാവന ലഭിച്ചതായി ആക്ഷേപമുണ്ട്. ഇത് പൂർണ്ണമായും തെറ്റാണ്. ഞങ്ങൾക്ക് 6,200 കോടി രൂപ ലഭിച്ചു, അതേസമയം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഇൻഡി അലയൻസിനും ഏതാണ്ട് സമാനമായ തുക ലഭിച്ചിട്ടുണ്ട് . ഞങ്ങൾക്ക് 303 സീറ്റുകളാണുള്ളത് , 17 സംസ്ഥാനങ്ങളിൽ ഞങ്ങൾക്ക് സർക്കാരുണ്ട്, എന്നാൽ ‘ഇൻഡി അലയൻസിന്’ എത്ര സീറ്റുകളാണുള്ളത്?” കേന്ദ്ര ആഭ്യന്തര മന്ത്രി ചോദിച്ചു.
ഇലക്ഷൻ കമ്മീഷൻ ഡാറ്റ അനുസരിച്ച്, ബിജെപിക്ക് 6,061 കോടി രൂപ ലഭിച്ചപ്പോൾ (മൊത്തം വീണ്ടെടുക്കപ്പെട്ട മൂല്യത്തിൻ്റെ 47.5%), തൃണമൂൽ കോൺഗ്രസിന് ₹ 1,610 കോടിയും (12.6%), കോൺഗ്രസിന് 1,422 കോടി രൂപയും (11.1%). തെലങ്കാനയിലെ ബി ആർ എസ്സിന് 1214 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഇതിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളവരൊക്കെ ഇൻഡി സഖ്യത്തിലുള്ളവരാണ്. അത് കൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള ഇൻഡി സഖ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ നിസ്സാരമായ വ്യത്യാസം മാത്രമാണ് ബി ജെ പി ക്ക് ലഭിച്ച തുകയുമായി ഉള്ളത്. എന്നാൽ ബി ജെ പി ക്ക് ഇപ്പോൾ ലോക് സഭയിൽ ഉള്ള 303 സീറ്റുകളും, ബി ജെ പി ക്ക് ഭരണം ഉള്ള 17 സംസ്ഥാനങ്ങളും പരിഗണിക്കുമ്പോൾ സ്വാഭാവികമായി ലഭിക്കേണ്ട തുകയാണത്, അതെ സമയം ബി ജെ പി ക്ക് സമാനമായ തുക ലഭിക്കാൻ എത്ര സംസ്ഥാനങ്ങളിലാണ് ഇൻഡി സഖ്യം അധികാരത്തിലുള്ളത് എന്നും അമിത് ഷാ ചോദിച്ചു.
ഇലക്ടറൽ ബോണ്ട് വലിയ തട്ടിപ്പാണ് എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്, അങ്ങനെയാണെങ്കിൽ കോൺഗ്രസിന് കിട്ടിയ 1400 കോടി രൂപയും തട്ടിപ്പാണോ എന്ന് അദ്ധേഹം വ്യക്തമാക്കണം, അമിത് ഷാ പറഞ്ഞു.
‘ഭരണഘടനാ വിരുദ്ധം’ എന്ന നിലയിൽ ഇലക്ടറൽ ബോണ്ടുകൾ സുപ്രീം കോടതി റദ്ദാക്കിയതിൻ്റെ പശ്ചാത്തലത്തിലാണ് ഷായുടെ പരാമർശം. സുപ്രീം കോടതി വിധിയെ താൻ മാനിക്കുന്നുവെന്നും എന്നാൽ തിരഞ്ഞെടുപ്പ് ബോണ്ടുകൾ രാഷ്ട്രീയത്തിലെ കള്ളപ്പണം ഏതാണ്ട് അവസാനിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
Discussion about this post