മോസ്കോ: ക്രോക്കസ് സിറ്റി ഹാളിൽ ഭീകരാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കായി അന്വേഷണം ഊർജ്ജിതമാക്കി റഷ്യൻ പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. വാഹന പരിശോധനയുൾപ്പെടെ പോലീസ് കർശനമായി തുടരുകയാണ്.
അഞ്ചംഗ ഭീകര സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ഇതിൽ ഒരാൾ പിടിയിലായിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവിരം ഉണ്ട്. ആക്രമണത്തിന് ശേഷം പോലീസ് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ ഭീകരർക്കായി അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് മോസ്കോ നഗരത്തിൽ ലോക് ഡൗൺ ഏർപ്പെടുത്തിയത്. എല്ലാവരും വീടുകളിൽ തന്നെ തുടരണം എന്നും അനാവശ്യമായി പുറത്ത് ഇറങ്ങരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച ദൃശ്യങ്ങളിൽ പ്രതികളുടെ ചിത്രങ്ങൾ ഉണ്ട്. ക്രോക്കസ് സിറ്റി ഹാളിലേയ്ക്ക് ഭീകരർ അതിക്രമിച്ച് കടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
Discussion about this post