ജയ്പൂർ : രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ വമ്പൻ വാഗ്ദാനങ്ങൾ നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ ഒറ്റയടിക്ക് ദാരിദ്ര്യം തുടച്ചുനീക്കും എന്നാണ് രാഹുലിന്റെ വാഗ്ദാനം. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് വർഷംതോറും ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ഇട്ടു നൽകുമെന്നും രാഹുൽഗാന്ധി വാഗ്ദാനം നൽകി.
കഴിഞ്ഞ 10 വർഷമായി രാജ്യത്ത് നരേന്ദ്രമോദി സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി. ഏതാനും ചിലർക്ക് വേണ്ടി മാത്രമാണ് നരേന്ദ്രമോദി പ്രവർത്തിക്കുന്നത്. കർഷകർക്കും തൊഴിലാളികൾക്കും യുവാക്കൾക്കും ചെറുകിട വ്യാപാരികൾക്കും വേണ്ടി മോദി സർക്കാർ ഒന്നും ചെയ്തില്ല എന്നും രാഹുൽഗാന്ധി വിമർശിച്ചു.
ഗൗതം അദാനിയും ആയുള്ള നരേന്ദ്രമോദിയുടെ ബന്ധത്തെ തുറന്നു കാണിച്ചപ്പോൾ എന്റെ പാർലമെന്റ് അംഗത്വം അവർ എടുത്തു കളഞ്ഞു. എന്റെ വീട് അവർ തിരികെ പിടിച്ചു. ഞാൻ മിണ്ടാതിരിക്കും എന്നാണ് അവർ കരുതുന്നത്. എനിക്ക് വീട് വേണ്ട. ഇന്ത്യയിൽ എനിക്ക് കോടിക്കണക്കിന് വീടുകളുണ്ട് എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, രാജസ്ഥാൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര എന്നിവരും ജോധ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു.
Discussion about this post