പാലക്കാട്: പാലക്കാട് ഏഴ് വയസുകാരനെ തെരുവ് നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിലാണ് സംഭവം. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈൻറെ മകൻ മുഹമ്മദ് ഹിഷാനാണ് ആക്രമിക്കപ്പെട്ടത്.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി പള്ളിയിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. തെരുവ് നായ്ക്കൾ കുട്ടിയുടെ കൈകാലുകളിൽ നിന്ന് നായ്ക്കൾ മാംസം കടിച്ചെടുത്തു.
നായ്ക്കളുടെ ആക്രമണത്തിൽ റോഡിൽ വീണ കുട്ടിയെ പ്രദേശവാസികളും വീട്ടുകാരും ചേർന്നാണ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. ചികിത്സയിലുള്ള കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നാണ് വിവരം.
Discussion about this post