ഒരു ചോക്ലേറ്റ് കിട്ടിയാൽ കഴിക്കാൻ താത്പര്യമില്ലാത്തവർ നമുക്കിടയിൽ വളരെ കുറവായിരിക്കും. എന്നാൽ, ഡയറ്റ് കാരണവും തടി കൂടുമെന്ന് പേടിച്ചും ആരോഗ്യത്തിന് കുഴപ്പമുണ്ടാകുമെന്ന് കരുതിയും ഇവ വേണ്ടെന്ന് വയ്ക്കുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ, ചോക്ലേറ്റ് കഴിക്കണമെന്ന് അതിയായി കൊതി തോന്നുന്നവർ ഒട്ടും മടിക്കേണ്ട…. നിങ്ങളുടെ ക്രേവിംഗ്‌സിനെ നൂറ് ശതമാനം ശമിപ്പിക്കുന്നതും എന്നാൽ, പോഷകഗുണങ്ങളുള്ളതുമായ ചില ചോക്ലേറ്റുകളെ പരിചയപ്പെടാം…
ഇതിൽ ആദ്യത്തേതാണ് ലവിംഗ് എർത്ത് ഓർഗാനിക് സോൾട്ടട് കാരമൽ ചോക്ലേറ്റ്. ഓർഗാനിക് ആയ ചേരുവകൾ ചേർത്തുകൊണ്ട് രുചികരമായ ഫ്ളേവറിൽ ഉണ്ടാക്കുന്ന ഈ ചോക്ലേറ്റ് സസ്യാഹാരികൾക്കും കഴിക്കാൻ കഴിയുന്ന ഒന്നാണ്. ക്രീമി കാരമലിന്റെ മധുരത്തോടൊപ്പം സീ സോൾട്ടിന്റെ നേരിയ ഉപ്പ് രസവും ചേർത്തിരിക്കുന്നു. ഇതെല്ലാം ഒന്നിച്ച് ഡാർക്ക് ചോക്ലേറ്റിൽ പൊതിഞ്ഞ് വരുമ്പോൾ വേറിട്ടൊരു രുചി സമ്മാനിക്കുന്നു.
ചോക്കോലവ് ഡാർക്ക് ചോക്ലേറ്റ് ആണ് മറ്റൊന്ന്. കൊക്കോയുടെ അളവും ഫ്ളേവറും അനുസരിച്ച് വ്യത്യസ്ത രീതിയിലുള്ള ഡാർക്ക് ചോക്ലേറ്റുകൾ ലഭ്യമാണ്. ബെൽജിയൻ ചോക്ലേറ്റുകൾ കൊണ്ടാണ് ഇവ തയ്യാറാക്കുന്നത്. വളരെ കട്ടി കുറഞ്ഞ ഘടനയും രുചിയും കൊണ്ട് പേര് കേട്ടവയാണ് ചോക്കോലവ് ഡാർക്ക് ചോക്ലേറ്റ്.
കൃത്രിമമായ ചേരുവകൾ ഒന്നുമില്ലാതെ തയ്യാറാക്കുന്ന മറ്റൊരു ചോക്ലേറ്റ് ബാർ ആണ് തിയോ ചോക്ലേറ്റ് ഓർഗാനിക് ഡാർക് ചോക്ലേറ്റ്. ഓർഗാനിക് ആയ ചേരുവകൾ മാത്രമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സി സോൾട്ട്, മിന്റ്, ഓറഞ്ച് എന്നിങ്ങനെ നിരവധി ഫ്ളേവറുകളിൽ ഇത് ലഭ്യമാണ്.
Discussion about this post