ന്യൂഡൽഹി ; അമൂൽ ഐസ്‌ക്രീമിൽ പഴുതാരയെ കണ്ടെത്തിയെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഹർജിക്കാരനോട് നിർദേശിച്ച് ഡൽഹി ഹൈക്കോടതി. കൂടുതൽ ഉത്തരവുകൾ ഉണ്ടാക്കുന്നത് വരെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ സമാനമായ ഉള്ളടക്കം വരുന്ന പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യുന്നതും കോടതി വിലക്കി.
പരാതിക്കാരന്റെ അക്കൗണ്ടിൽ അപ്ലോഡ് ചെയ്ത പോസ്റ്റുകൾ 3 ദിവസത്തിനുള്ളിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. എക്സ്’,ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ ‘പ്രസ്തുത പോസ്റ്റിന് സമാനമായ ഉള്ളടക്കം പോസ്റ്റുചെയ്യരുത്. മൂന്ന് ദിവസത്തിനകം സോഷ്യൽ മീഡിയ പോസ്റ്റുകൾ പരാതിക്കാർ നീക്കം ചെയ്തില്ലെങ്കിൽ കമ്പനിക്ക് അവരുടെ പ്ലാറ്റ്ഫോമിൽ നിന്ന് അത് ഇല്ലാതാക്കാം എന്നും കോടതി പറഞ്ഞു. നിലവിലെ നടപടികളിൽ പരാതിക്കാർ ഹാജരാകാത്തത് ് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാർ ഹാജരാകാത്തതിനാൽ കമ്പനിയുടെ കേസിന് വിശ്വാസ്യത നൽകുന്നതായി കോടതി നിരീക്ഷിച്ചു.
പായ്ക്ക് ചെയ്തിരിക്കുന്ന ഐസ്‌ക്രീം ടബ്ബിൽ ഒരു പ്രാണിയെ കാണുന്നത് തീർത്തും അസാധ്യമാണ് എന്ന് കമ്പനി പറഞ്ഞു. പരാതിക്കാർ പറയുന്ന അവകാശവാദം തെറ്റാണെന്നും കമ്പനി ഹൈക്കോടതിയിൽ വാദിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അഞ്ച് വയസുള്ള മകന് മാമ്പഴഷേക്ക് ഉണ്ടാക്കി നൽകാനായി ദീപ ദേവിയെന്ന സ്ത്രീ ബ്ലിക്കിറ്റിലൂടെ അമൂലിന്റെ വാനില ഫ്ളേവറിലുള്ള ഐസ്‌ക്രീം ഓർഡർ ചെയ്ത് വാങ്ങിയത്. എന്നാൽ ഐസ്‌ക്രീം തുറന്നപ്പോഴാണ് പഴുതാര കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് ഇവർ പരാതി നൽക്കുകയും ചെയ്തിരുന്നു. കൂടാതെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ യുവതി പങ്ക് വച്ചിരുന്നു.
Discussion about this post