റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന ഇന്ത്യൻ ബ്ലോക്കിൻ്റെ റാലിയിൽ പരസ്പരം ഏറ്റുമുട്ടി രാഷ്ട്രീയ ജനതാദളിൻ്റെയും (ആർജെഡി) കോൺഗ്രസിൻ്റെയും പ്രവർത്തകർ. ബിഹാറിലെ സഖ്യകക്ഷികൾ ജാർഖണ്ഡിൽ പരസ്പരം കസേരകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ സംഭവത്തെ അപലപിച്ച് ബി ജെ പി നേതാവ് രവി ശങ്കർ പ്രസാദ് രംഗത്തെത്തി. പ്രതിപക്ഷ സഖ്യം ഇൻഡി സഖ്യമല്ല മറിച്ച് വെറും വഴക്കാളി സഖ്യമാണെന്ന് അദ്ധേഹം തുറന്നടിച്ചു.
വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കാനാണ് സഖ്യം രൂപീകരിച്ചതെന്നും അതിലെ ഘടകകക്ഷികൾ തമ്മിൽ ഒരു ഐക്യവും ഇല്ലെന്നും ഇതാണ് പ്രവർത്തകർ തമ്മിൽ ഇന്ന് നടന്ന വഴക്കിൽ വ്യക്തമാക്കുന്നതെന്നും ബി ജെ പി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.
“ഇന്ന് റാഞ്ചിയിൽ നടന്ന ഇൻഡി അലയൻസ് റാലിയിൽ ആർജെഡിയുടെയും കോൺഗ്രസിൻ്റെയും പ്രവർത്തകർ പരസ്പരം കസേര കൊണ്ട് അടിച്ചു… ഇത് വ്യക്തിപരമായ നേട്ടങ്ങളുടെ കൂട്ടുകെട്ടാണെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. അവർ പരസ്പരം ഏറ്റുമുട്ടുന്നു ആളുകൾക്ക് പരിക്കേൽക്കുന്നു. സഖ്യത്തിന് തന്നെ പരസ്പരം ഐക്യമില്ലാത്തപ്പോൾ എങ്ങനെ രാജ്യത്തെ ഒന്നിപ്പിക്കും? അദ്ദേഹം വ്യക്തമാക്കി
പാർട്ടികൾ അവരുടെ പ്രവർത്തകരെനിലക്ക് നിർത്തണമെന്നും രവി ശങ്കർ പ്രസാദ് ഉപദേശിച്ചു.
Discussion about this post