ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നരേന്ദ്രമോദി. ഇന്ന് വൈകുന്നേരം രാഷ്ട്രപതി ഭവനിൽ വച്ചാണ് മോദി തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റത്. രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. കരഘോഷത്തോടെയാണ് സദസിലുള്ളവർ മോദിയുടെ മൂന്നാം വരവിനെ സ്വീകരിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നൗത്ത്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് എന്നിവർ പങ്കെടുത്തു.
Discussion about this post