തിരുവനന്തപുരം: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിപി മുകുന്ദന് ബിജെപി സംഘടിപ്പിച്ച പൊതുപരിപാടിക്കെത്തി. വനവാസം കഴിഞ്ഞുവെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും പി.പി. മുകുന്ദന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ടിപി ശ്രീനിവാസനെതിരായ ആക്രമണം മുന്‍നിര്‍ത്തി സിപിഎമ്മിന്റെ അസഹിഷ്ണുതക്കെതിരായിരുന്നു പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ബിജെപിയുടെ പ്രതിഷേധ സംഗമം. സാഹിത്യകാരന് ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പി.പി.മുകുന്ദന്റെ സാന്നിധ്യമായിരുന്നു. എന്നാല്‍ പാര്‍ട്ടി മുന്‍ പ്രസിഡന്റ് വി.മുരളീധരന് പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.
കുമ്മനം രാജശേഖരന് പാര്‍ട്ടി അധ്യക്ഷന്‍ മുകുന്ദന് അടക്കമുള്ളവരെ തിരികെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ട്. അതേസമയം, ജില്ലാ പ്രസിഡന്റിനോട് വിശദീകരണം തേടണമെന്ന് മുരളീധര വിഭാഗം ആവശ്യപ്പെടാനിടയുണ്ട്. സാംസ്ക്കാരിക പരിപാടിയായത് കൊണ്ടാണ് നേരത്തെ അച്ചടക്ക നടപടി നേരിട്ട മുകുന്ദനെ ക്ഷണിച്ചതെന്നാണ് ജില്ലാ കമ്മിറ്റി നല്കുന്ന വിശദീകരണം.
Discussion about this post