തിരുവനന്തപുരം: പുതിയ കോഴ ആരോപണങ്ങളുമായി ബാറുടമ ബിജു രമേശ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് 2 കോടി നല്‍കിയെന്ന് ബിജു രമേശ് ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ചെന്നിത്തല നേരിട്ടാണ് പണം കൈപ്പറ്റിയത്.
രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷനായിരുന്നപ്പോഴാണ് കോഴ വാങ്ങിയത്. പണം കെ.പി.സി.സി പ്രസിഡന്റിന്റെ ഓഫീസില്‍ എത്തിക്കുകയായിരുന്നു. ഏതെങ്കിലും കാര്യസാദ്ധ്യത്തിനായല്ല പണം നല്‍കിയത്. പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്നു കരുതിയാണ് പണം നല്‍കിയതെന്നും ബിജു പറഞ്ഞു.
മന്ത്രി വി.എസ് ശിവകുമാറിനും കോഴ നല്‍കിയെന്നും ബിജു രമേശ് പറഞ്ഞു. 25 ലക്ഷമാണ് സിവകുമാറിന് കോഴ നല്‍കിയത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് മുന്‍പാണ് ശിവകുമാര്‍ പണം കൈപ്പറ്റിയത്.
ശിവകുമാറിന്റെ സ്റ്റാഫംഗം വാസുവാണ് പണം കൈപ്പറ്റിയതെന്നും ബിജു പറഞ്ഞു. പണം കൈപ്പറ്റിയതിന് രേഖയോ രസീതോ നല്‍കിയില്ലെന്നും ബിജു വ്യക്തമാക്കി.
Discussion about this post