ഈയടുത്ത് ഇറങ്ങിയ സിനിമകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം. ബെന്യാമിന്റെ ഏറ്റവും മികച്ച നോവലായ ആടുജിവിതത്തിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം എന്നതായിരുന്നു ഇതിന്റെ ഒരു കാരണം. പൃഥ്വിരാജിന്റെ കരിയറിലെ ദി ബെസ്റ്റ് ചിത്രമെന്നും എഫർട്ട് എന്നുമായിരുന്നു ചിത്രത്തെ കുറിച്ച് അറിയപ്പെട്ടിരുന്നത്. വൻ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രം റിലീസിന് ശേഷവും പ്രേക്ഷകരുടെ പ്രതീക്ഷ കാത്തുസൂക്ഷിച്ചിരുന്നു.
തീയറ്ററിൽ പലർക്കും മിസ് ആയ സിനിമ ഒടിടിയിൽ വരുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകർ. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രം ഇപ്പോൾ ഒടിടിയിലെത്തുകയാണ്. റിലീസ് ആയി 113 ദിവസത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നാളെയാണ് നെറ്റ്ഫ്ളിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തുക.
150 കോടി ക്ലബ്ബിൽ ഇടം പിടിച്ച മലയാള ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. നിലവിൽ ഏറ്റവും വിലയ മൂന്നാമത്തെ സാമ്പത്തിക വിജയമാണ്. മലയാളത്തിൽ കൂടാതെ, തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി ഭാഷകൡും ചിത്രം കാണാം. തീയറ്ററുകളിൽ നേടിയ അതേ സ്വീകാര്യത തന്നെ ഒടിടിയിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ.
Discussion about this post