ഭുവനേശ്വർ: പത്മശ്രീ ജേതാവ് കമല പൂജാരി അന്തരിച്ചു. 73 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഉച്ചയോടെ ആശുപത്രിയിൽ ആയിരുന്നു മരണം സംഭവിച്ചത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തിയ പരിശ്രമങ്ങൾക്കാണ് രാജ്യം കമല പൂജാരിയെ പത്മശ്രീ നൽകി ആദരിച്ചത്.
വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൂന്ന് ദിവസം മുൻപായിരുന്നു കമല പൂജാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്നു ചികിത്സയിൽ തുടർന്നിരുന്നത്. ഇതിനിടെ ഇന്ന് രാവിലെയോടെ ആരോഗ്യനില മോശമാകുകയായിരുന്നു.
ഭൗതിക ദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
കൊരാപുട്ട് ജില്ലയിലെ ഗോത്രഗ്രാമത്തിൽ നിന്നുള്ള അംഗമാണ് കമലാ പൂജാരി. പരമ്പരാഗ നെൽ വിത്തുകൾ അന്യംനിന്ന് പോകാതിരിക്കാൻ വലിയ പ്രയത്നം ആയിരുന്നു കമല തന്റെ ജീവിത കാലയളവിൽ നടത്തിയത്. ജൈവ കൃഷിയെയും പ്രോത്സാഹിപ്പിച്ചു. 2022 ലായിരുന്നു രാജ്യം കമലയ്ക്ക് പത്മശ്രീ നൽകിയത്.
Discussion about this post