ന്യൂഡൽഹി:കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനു മുൻപു തന്നെ രാജ്യത്തിന്റെ ഓഹരി സൂചികകളിൽ വളർച്ച. ബജറ്റ് ദിനത്തിൽ നേട്ടത്തോടെയാണ് ഓഹരി വിപണി വ്യാപാരം തുടങ്ങിയത്.സെൻസെക്സ് 229 പോയിൻ്റ് കൂടി 80,731 ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റിയിൽ 59 പോയിന്റ് നേട്ടം.
അൾട്രാടെക് സിമന്റ്, മഹീന്ദ്ര & മഹീന്ദ്ര, ഐടിസി, ലാർസൻ & ടൂബ്രോ, എൻടിപിസി തുടങ്ങിയവയാണ് ബിഎസ്ഇ സെൻസെക്സിൽ വളർച്ച കൈവരിച്ചത്. എച്ച്സിഎൽ ടെക്, പവർ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയ്ക്ക് ഇടിവ്.
അതേസമയം വളര്‍ച്ചയും, നിക്ഷേപവും മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങള്‍ കുതിപ്പിനു വഴിവയ്ക്കും.
ഇന്നത്തെ വ്യാപാരത്തില്‍ നിക്ഷേപകര്‍ അതീവ ജാഗ്രതയോടെ നീങ്ങണമെന്നു വിദഗ്ധര്‍ പറയുന്നു.വ്യാപാരികള്‍ ലോ-ബീറ്റ കൗണ്ടറുകളില്‍, പ്രത്യേകിച്ച് പ്രതിരോധ മേഖലകളില്‍ വാങ്ങാനുള്ള അവസരങ്ങള്‍ തേടണമെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ മറ്റ് മേഖലകളില്‍ സെലക്ടീവായി തുടരാനും നിര്‍ദേശിക്കുന്നു.
Discussion about this post