തിരുവനന്തപുരം: ക്ഷേത്രത്തിൽ പൂജ ചെയ്തുകൊണ്ടിരുന്ന പൂജാരിയെ അറസ്റ്റ് ചെയ്ത് ഹിന്ദു സമൂഹത്തെയും പൂജാരിയെയും അപമാനിച്ച പൊലീസുകാർ ക്ഷേത്രനടയിൽ വന്ന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും ബി ജെ പി യും. കുര്യാത്തി ജംഗ്ഷനിൽ പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന ധാർമ്മിക സമരത്തിലായിരിന്നു ഈ ആവശ്യം ഉയർന്നത്.
അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥന്റെ അവിവേകം എന്നതിലുപരി അതിന് വേറെ മാനങ്ങളുണ്ടെന്നും നിസ്സാരമായിട്ടല്ല സംഭവത്തെ വിശ്വഹിന്ദു പരിഷത് കാണുന്നതെന്നും ഒറ്റപ്പെട്ട സംഭവമല്ലെന്നും നേതാക്കൾ വ്യക്തമാക്കി.
മാപ്പ് പറയാൻ പൊലീസ് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ എല്ലാ ക്ഷേത്രങ്ങളിലും പ്രതിഷേധം നടക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി
Discussion about this post