വയനാട്:മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. പുഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. രക്ഷാസേന അംഗങ്ങളടക്കം പിന്മാറേണ്ട സാഹചര്യമാണ്. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും മടങ്ങി.അതീവ ഗുരുതര സാഹചര്യമെന്നാണ് സംഭവസ്ഥലത്തുനിന്നുള്ള റിപ്പോർട്ട്. മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. തുടർന്നാണ് ജനങ്ങളെ അവിടെ നിന്ന് അടിയന്തരമായി ഒഴിപ്പിക്കുന്നത്.
ചൂരല്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കൂടുതല്‍ വെളളവും കല്ലും ഒലിച്ച് വരുന്ന അവസ്ഥയാണ്.മുണ്ടക്കൈ ഗ്രാമത്തിലെ രക്ഷാദൗത്യം അതീവദുഷ്കരം. പാലം തകർന്നതു മൂലം ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഫയർഫോഴ്സ് സംഘം വടംകെട്ടി എത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ കുടുങ്ങിയ ആളുകളെ എങ്ങനെ പുറത്തെത്തിക്കുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല.
Discussion about this post