കഴിഞ്ഞ കുറച്ചു ആഴ്ചകളായി പുകയുകയാണ് ബംഗ്ലാദേശ്. രാജ്യത്തെ പ്രക്ഷോഭം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് പലായനം ചെയ്യുന്നത് വരെ എത്തിച്ചു കാര്യങ്ങൾ. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ളൂവനസർ ജിതിൻ ജേക്കബ് എഴുതിയ കുറിപ്പ് ചർച്ചയാവുകയാണ്.
ബംഗ്ലാദേശ് ഇന്ത്യക്ക് നൽകുന്ന പാഠം വളരെ വലുതാണ്
1971 ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിലുണ്ടായിരുന്ന 30% സംവരണം പുനസ്ഥാപിക്കണമെന്ന ബംഗ്ലാദേശ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഉണ്ടായ വിദ്യാർത്ഥി സമരമാണ് കലാപമായി വളർന്നതെന്ന് സാമാന്യ ബോധം ഉള്ളവർ വിശ്വസിക്കില്ല.
ഹൈക്കോടതി ഉത്തരവ് ബംഗ്ലാദേശ് സുപ്രീം കോടതി റദ്ദാക്കിയിട്ടും കലാപം തുടർന്നു. അതായത് സംവരണത്തിന്റെ പേരിൽ ഉണ്ടായ കോടതി വിധി കലാപത്തിനുള്ള ഒരു മറ മാത്രം ആയിരുന്നു.
വെറും ഒരു ദരിദ്ര്യ രാഷ്ട്രം ആയിരുന്ന ബംഗ്ലാദേശിനെ ഏഷ്യയിലെ തന്നെ ഏറ്റവും സാമ്പത്തീക വളർച്ചയുള്ള രാജ്യങ്ങളിൽ ഒന്നാക്കി മാറ്റിയത് മദ്രസ വിദ്യാഭ്യാസത്തിന് പകരം വിദേശ വിദ്യാഭ്യാസം നേടിയ ഷെയ്ഖ് ഹസീന
ആയിരുന്നു.’ജമാ അത്തെ ഇസ്ലാമി’ പോലുള്ള മുസ്ലിം തീവ്രവാദി സംഘടനകൾക്ക് അതിശക്തമായ സ്വാധീനം ബംഗ്ലാദേശിൽ ഉണ്ടായിട്ട് കൂടി ബംഗ്ലാദേശ് മറ്റൊരു താലിബാൻ ആയില്ല. ‘ജമാ അത്തെ ഇസ്ലാമിയെ’ തല പൊക്കാൻ ഷെയ്ഖ് ഹസീന അനുവദിച്ചിരുന്നുമില്ല.
ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് ചൈനീസ് അനുകൂലിയായ ഒരാളെ സേനാമേധാവി ആക്കിയതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്. വിദ്യാർത്ഥികൾ എന്ന പേരിൽ ‘ജമാ അത്തെ ഇസ്ലാമി’ എന്ന മുസ്ലിം തീവ്രവാദി സംഘടനകൾ അഴിഞ്ഞാടിയപ്പോൾ അടിച്ചർത്താൻ സൈന്യം തയാറായുമില്ല. അവസാനം അനിവാര്യമായത് സംഭവിച്ചു.
ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവിന്റെ പ്രതിമയ്ക്ക് മുകളിൽ കയറി വരെ ജമാ അത്തെ ഇസ്ലാമി മുസ്ലിം തീവ്രവാദികൾ മൂത്രം ഒഴിച്ചു എന്ന് അറിയുമ്പോൾ എത്രത്തോളം കൊടും ക്രിമിനലുകൾ ആണ് ഇവറ്റകൾ എന്ന് ആലോചിച്ചു നോക്കൂ.
ഇന്ത്യക്ക് ഇതിൽ നിന്ന് എന്ത് മുന്നറിയിപ്പാണ് എന്ന് ചോദിച്ചാൽ പലതുണ്ട് .ഇന്ത്യയിൽ ബംഗ്ലാദേശിൽ നടന്നത് പോലത്തെ കലാപങ്ങൾ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ കലാപം ഉണ്ടാക്കാൻ പറ്റും, പക്ഷെ വിജയിക്കില്ല എന്നാണ് ഉത്തരം. പക്ഷെ കലാപങ്ങൾ വഴി ഇന്ത്യയിൽ അസ്ഥിരത പടർത്താൻ അവർക്ക് ആകും. അതാണ് അവരുടെ ലക്ഷ്യവും.
ഇന്ത്യയിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ ഉണ്ടായ കലാപങ്ങളുടെയും കലാപ ശ്രമങ്ങളുടെയും പാറ്റേൺ ശ്രദ്ധിച്ചാൽ, കോടതി വിധിയുടെ പേരിൽ ഇന്ത്യയിൽ കലാപം ഉണ്ടാക്കി (മണിപ്പൂർ). 12 കോടി കർഷകർ ഉള്ള ഇന്ത്യയിൽ കർഷകർ എന്ന പേരിൽ 30000 പോലും വരാത്ത ആളുകൾ കർഷക നിയമത്തിന്റെ പേരിൽ കലാപം ഉണ്ടാക്കി. പാക്കിസ്ഥാനിലെയും, ബംഗ്ലാദേശിലെയും, അഫ്ഗാനിലെയും മുസ്ലിങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകണം എന്ന് ആവശ്യപ്പെട്ട് CAA സമരം എന്ന് പറഞ്ഞ് ഇന്ത്യയിൽ ഉണ്ടായ കോലാഹലം ആരും മറന്നു കാണില്ല.
ഈ കലാപങ്ങൾക്ക് എല്ലാം പരോക്ഷ പിന്തുണയുമായി കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക മാധ്യമങ്ങൾ (പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവ) ഉണ്ടായിരുന്നു. ഡൽഹിയിലെ കോളേജുകൾ കേന്ദ്രീകരിച്ച് കേരളത്തിൽ നിന്ന് അവിടെ ‘പഠിക്കാൻ പോയവർ’ തെരുവിൽ കലാപവുമായി ഇറങ്ങി. എല്ലാ കലാപങ്ങൾക്കും വിദേശ സഹായങ്ങൾ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട മിക്ക കോടതി വിധികളും ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചായിരുന്നില്ല വന്നത് എന്നും പറയേണ്ടി വരും.
‘ബംഗ്ലാദേശ് കഴിഞ്ഞു, ഇനി അടുത്തത് ഇന്ത്യയാണ്, മോഡിയാണ്’ എന്നൊക്കെ കേരളത്തിലെ മുസ്ലിം തീവ്രവാദികൾ സോഷ്യൽ മീഡിയയിൽ ആവേശം കൊള്ളുന്നത് കണ്ടു.
‘ജമാ അത്തെ ഇസ്ലാമി’ എന്ന മുസ്ലിം ഭീകരവാദ സംഘടനയുടെ കീഴിൽ ആണ് ‘ജിഹാദി വൺ’ എന്ന ചാനൽ പ്രവർത്തിക്കുന്നത് തന്നെ എന്നതിൽ നിന്ന് തന്നെ മനസിലാക്കാം ആ തീവ്രവാദ സംഘടനയ്ക്ക് ഇന്ത്യയിൽ എത്രത്തോളം വേരോട്ടം ഉണ്ട് എന്നത്. കേന്ദ്ര സർക്കാർ നടപടി എടുത്തിട്ടും കോടതി വിധിയുടെ പിൻബലത്തിൽ ഇപ്പോഴും ആ തീവ്രവാദ ചാനൽ പ്രവർത്തിക്കുന്നു. അതായത് ഇന്ത്യയിലെ കോടതികളെ വരെ അവർക്ക് സ്വാധീനിക്കാൻ കഴിയുന്നു എന്ന് വേണം സംശയിക്കാൻ..
കേരളത്തിൽ സാമൂഹിക പ്രവർത്തനവും, മനുഷ്യാവകാശവും, ജനാധിപത്യവും പ്രസംഗിച്ചു നടക്കുന്ന ‘ജമാ അത്തെ ഇസ്ലാമി’ ഇപ്പോൾ ബംഗ്ലാദേശിൽ ഭരണം കയ്യിൽ വന്നപ്പോൾ ന്യുനപക്ഷങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നത് കണ്ടില്ലേ…! ഇവറ്റകളുടെ യഥാർത്ഥ സ്വഭാവം ഇതാണ്. താലിബാനേക്കാൾ വലിയ ഭീകര സംഘനയായ ഇവർ ഇന്ത്യയിൽ വിനയം വാരി വിതറി നിൽക്കുന്നു എന്ന് മാത്രം.
ഇന്ത്യൻ സൈന്യം എന്നത് എപ്പോഴും ജനാധിപത്യ സർക്കാരുകൾക്ക് ഒപ്പമേ നിന്നിട്ടുള്ളൂ. അവർക്ക് രാഷ്ട്രീയ മോഹങ്ങൾ ഇല്ല എന്നത് കൊണ്ട് തന്നെ ഇന്ത്യയിൽ ഒരിക്കലും ഒരു ഇസ്ലാമിക അട്ടിമറി ഉണ്ടാകില്ല.
എന്ന് കരുതി നമ്മൾ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് കരുതി ഇരുന്നാൽ നാളെ ബ്രിട്ടന്റെ അവസ്ഥ ഇന്ത്യാക്കാർക്കും ഉണ്ടാകും. തല പൊക്കാൻ അനുവദിക്കരുത്. നമ്മുടെ സഹിഷ്ണുത ആണ് അവർ മുതലെടുക്കുന്നത്.
ബംഗ്ലാദേശ് സാമ്പത്തീക വളർച്ച കൈവരിച്ചത് ഒന്നും വിദ്യാർത്ഥികൾ എന്ന പേരിൽ കലാപവുമായി ഇറങ്ങിയ ഇസ്ലാമിക മത ഭ്രാന്തൻമാരെ സ്വാധീനിച്ചിട്ടില്ല. അവരെ സംബന്ധിച്ച് ആടിനെ മേയ്ച്ച് 6 ആം നൂറ്റാണ്ടിലെ പോലെ ജീവിച്ചാലും കുഴപ്പമില്ല, മതം അഞ്ചു നേരം പുഴുങ്ങി തിന്നണം എന്ന് മാത്രമേ ഉള്ളൂ.
ഇന്ത്യക്ക് മറ്റൊരു അർത്ഥത്തിൽ ബംഗ്ലാദേശിലെ പ്രശ്നങ്ങൾ ഗുണം ചെയ്യും. ജമാ അത്തെ ഇസ്ലാമിപോലുള്ള ഇസ്ലാമിക ഭീകരവാദികൾ രാജ്യം ഭരിക്കുമ്പോൾ വിദേശ നിക്ഷേപം ബംഗ്ലാദേശിലേക്ക് ഇനി പോകില്ല. അതിന്റെ നേട്ടം കൊയ്യാൻ ഇന്ത്യക്ക് ആകും.
ഇനിയിപ്പോൾ സംഭവിക്കാൻ പോകുന്നത് :-
ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥികൾ എന്ന പേരിൽ ലക്ഷകണക്കിന് ആളുകൾ ഒഴുകിയെത്തും. അവർക്ക് ഇന്ത്യ അഭയം നൽകണം എന്ന് പറഞ്ഞ് ഇന്ത്യയിലെ മനുഷ്യാവകാശക്കാരും, സാംസ്ക്കാരിക നായകരും, സിനിമക്കാരും രംഗത്ത് ഇറങ്ങും, സമരങ്ങൾ നടക്കും, അഭയാർത്ഥികളുടെ കരളലിയിപ്പിക്കുന്ന കഥകൾ ആകും ഇനി മാധ്യമങ്ങളിൽ മുഴുവൻ, അവർക്ക് ഇന്ത്യ അഭയം നൽകണം എന്ന് പറഞ്ഞ് കുറെ ആളുകൾ കോടതിയിൽ പോകും…
ഇന്ത്യയിലെ തൊഴിൽ രഹിതരായ യുവജങ്ങളെ തെരുവിൽ ഇറക്കി കലാപം ഉണ്ടാക്കാനും, ജാതിയും, സംവരണവും കുത്തി പൊക്കി ജനങ്ങളെ കലാപത്തിലേക്ക് തള്ളി വിടാനും ശ്രമം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇതിനൊക്കെ വിദേശ സാമ്പാത്തീക സഹായവും, ഇടത് – ഇസ്ലാമിക മാധ്യമങ്ങളുടെയും ഒക്കെ പിന്തുണയും ഉണ്ടാകും.
കലാപങ്ങൾ ഉണ്ടായിട്ട് അടിച്ചമർത്താം എന്ന് കരുതി ഇരിക്കരുത്. മുൻകൂട്ടി കണ്ട് ഇതിന്റെ പിന്നിൽ ഉള്ളവരെ ഉന്മൂലനം ചെയ്യുക തന്നെ വേണം. സാമ്പത്തീകമായി മുന്നോട്ടു കുതിക്കുന്ന ഇന്ത്യയുടെ വളർച്ചയെ തടസപ്പെടുത്താൻ ചെറിയ കലാപങ്ങൾ തന്നെ ധാരാളം.
ചൈനയിൽ നിന്ന് ഫണ്ട് വാങ്ങി ഇന്ത്യ വിരുദ്ധ വാർത്തകൾ കൊടുത്ത കമ്മ്യൂണിസ്റ്റ് ഓൺലൈൻ പോർട്ടൽ ഉടമയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പോലത്തെ ‘വിഡ്ഢിത്തങ്ങൾ’ ഇന്ത്യൻ ഭരണകൂടം ഇനിയെങ്കിലും ആവർത്തിക്കരുത്. അതല്ല ഇതിനുള്ള പരിഹാരം.
Discussion about this post