ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ കലാപകാരികൾ നടത്തുന്ന നരയാട്ടിനെക്കുറിച്ച് വിവരിച്ച് ഹിന്ദു യുവാവ്. ധാക്ക സ്വദേശിയായ അവിരൂപ് സർക്കാർ ആണ് ഭീകരത സമൂഹമാദ്ധ്യമത്തിലൂടെ വിവരിച്ചത്. കുടുംബാംഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ധാക്കയിൽ നിന്നും 100 കിലോ മീറ്റർ മാറിയുള്ള നെത്രോക്കോണയിലാണ് അവിരൂപിന്റെ കുടുംബ വീട് ഉള്ളത്. പിതാവിന്റെ സഹോദരങ്ങളും അവരുടെ മക്കളും ഈ പ്രദേശത്താണ് താമസിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ഇവരുടെ വീടുകളിൽ ഉൾപ്പെടെ കലാപകാരികൾ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തി. ഭയന്ന് വിറഞ്ഞ് വിധവയായ അർദ്ധ സഹോദരി ഫോൺ ചെയ്തുവെന്നും അവിരൂപ് വ്യക്തമാക്കുന്നു.
കരഞ്ഞുകൊണ്ടായിരുന്നു അവൾ തന്നോട് സംസാരിച്ചത്. അവളുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന കലാപകാരികൾ വീട് മുഴുവൻ നശിപ്പിക്കുകയും ഇവരെ മർദ്ദിക്കുകയും ചെയ്തു. വീടിന്റെ വാതിലുകളും മറ്റ് ഫർണീച്ചറുകളും അക്രമികൾ അടിച്ച് തകർത്തു. ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ വീടാക്കി. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും അക്രമികൾ കൊള്ളയടിച്ചു.
ഇവരുടെ സമീപത്തായി മുസ്ലീം വീടുകൾ ധാരാളം ഉണ്ടായിരുന്നു. എന്നാൽ അവിടെയൊന്നും ഇവർ കയറിയില്ല. അവാമി ലീഗുകാർക്കെതിരെ ഭീഷണി മുഴക്കിയ ശേഷമായിരുന്നു അവർ അവിടെ നിന്നും പോയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഹിന്ദുക്കളെ ലക്ഷ്യമിടാൻ ഇവർക്ക് എളുപ്പമാണ്. അവാമി ലീഗ് കാർക്ക് അധികാരം നഷ്ടമായ വേളകളിലും ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നിയമവും ഉത്തരവും ഒന്നും ഇല്ല. ഹിന്ദുക്കൾ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയാണെന്നും അവിരൂപ് വ്യക്തമാക്കി.
Discussion about this post