ധാക്ക; ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദുക്കൾ തെരുവിലിറങ്ങി. തങ്ങൾക്കെതിരെ ഉന്നം വച്ച് നടക്കുന്ന ആക്രമണങ്ങളിലും ക്ഷേത്രങ്ങൾ നശിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് നൂറുകണക്കിന് ബംഗ്ലാദേശുകൾ തെരുവിലിറങ്ങിയത്. നമ്മൾ ആരാണ്? ബംഗാളി, ബംഗാളി’ എന്ന മുദ്രാവാക്യങ്ങൾ പോലെ ന്യൂനപക്ഷങ്ങളെ ‘രക്ഷിക്കണം’ എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാർച്ചിൽ ഹരേകൃഷ്ണ മുദ്രാവാക്യങ്ങളും മുഴങ്ങി.
ഹസീനയുടെ അവാമി ലീഗ് പ്രതിഷേധത്തിന്റെ വീഡിയോകൾ എക്സിൽ പോസ്റ്റ് ചെയ്തു, ‘ആഗസ്റ്റ് 5 മുതൽ തങ്ങളുടെ വ്യക്തികൾക്കും സ്വത്തുക്കൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് ഹിന്ദുക്കൾ ധാക്കയിലെ ഷാബാഗിൽ തെരുവിലിറങ്ങിയെന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്.
അക്രമത്തിനിടെ ഒരു സ്കൂൾ അധ്യാപകനും രണ്ട് ഹിന്ദു കൗൺസിലർമാരും കൊല്ലപ്പെടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിലെ ഖുൽന ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന മെഹർപൂരിലെ ഒരു ഇസ്കോൺ ക്ഷേത്രവും നശിപ്പിക്കുകയും തീയിടുകയും ചെയ്തു.
Discussion about this post