പണ്ടത്തെ പോലെയല്ല ഇന്ന് മുഖത്തിന്റെ ആകൃതി അനുസരിച്ചാണ് മേക്കപ്പ്,ഹെയർസ്റ്റെൽ,എന്തിന് കണ്ണട ഫ്രെയിം പോലും വാങ്ങുന്നത്. എന്നാൽ ഈ മുഖ നോക്കി നമ്മുടെ സ്വഭാവവും മനസിലാക്കാമെന്ന് പറഞ്ഞാലോ? വിശ്വാസ വരുന്നില്ല അല്ലേ? മുഖം നോക്കി ലക്ഷണം പറയുന്നവർ ആദ്യം ശ്രദ്ധിക്കുന്നതും പലപ്പോഴും മുഖത്തിന്റെ ഷേപ്പ് തന്നെയായിരിക്കും. മുഖത്തിന്റെ ആകൃതി നോക്കി സ്വഭാവവും ഭാവിയും പ്രവചിക്കാം
ഓവൽ ഷേപ്പ്
ഏത് കാര്യവും തുറന്ന് പറയാൻ കഴിയുന്നവരാണ് ഇവർ. അത് കൊണ്ട് തന്നെ വിഷമകരമായ ഏത് കാര്യങ്ങളേയും ഇവർക്ക് തരണം ചെയ്യാൻ കഴിയും. വിധിയിൽ വിശ്വസിക്കുന്നവരാണ് ഇവർ. മാത്രമല്ല ജീവിതത്തെ വളരെ കൂളായി നേരിടുന്നവരായിരിക്കും. ജീവിതത്തിൽ പല വിധത്തിലുള്ള മാറ്റങ്ങൾ വരുമെങ്കിലും അതിലൊന്നും തളരാതെ ജീവിതത്തെ കൂളായി മുന്നോട്ട് കൊണ്ടു പോവാൻ ഇവർ ശ്രമിക്കും. ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. എത്ര വലിയ വീഴ്ചയിലും തളരാതെ ധൈര്യത്തോടെ മുന്നോട്ട് പോവാൻ ഇവർക്ക് കഴിയുന്നു.
അനീതിക്കെതിരെ ശബ്ദം ഉയർത്തിയതിന് നിങ്ങൾക്ക് ഒരുപാട് വിമർശനങ്ങളും നേരിടേണ്ടി വന്നേക്കാം. കാര്യങ്ങൾ സന്തുലിതമാക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ട് എന്നതാണ് നിങ്ങളെക്കുറിച്ചുള്ള നല്ല കാര്യം. ചില നിയമങ്ങളും തത്ത്വങ്ങളും ഉപയോഗിച്ച് നിങ്ങൾ ഒരു ജീവിതം നയിക്കുന്നു. നിങ്ങൾ സമൂഹം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ വലിയ പിന്തുണക്കാരനായിരുന്നില്ല. വസ്തുതകൾക്കൊപ്പം നിങ്ങളുടെ പോയിന്റ് എങ്ങനെ അവതരിപ്പിക്കാമെന്ന് നിങ്ങൾക്കറിയാം. നിങ്ങൾക്ക് ഒരു സ്വതന്ത്ര ചിന്താ ശൈലി ഉണ്ട്. ഒരിടത്ത് കൂട്ടിലടയ്ക്കുന്നത് നിങ്ങൾക്ക് ഇഷ്ടമല്ല.
വളരെ സജീവവും ഊർജ്ജസ്വലനുമായ വ്യക്തിത്വമാണ് നിങ്ങളുടേത്. ഈ ആകൃതി ഉള്ളവർ കൂടുതൽ സുന്ദരന്മാരും സുന്ദരികളുമായിരിക്കും. തമാശ ആസ്വദിയ്ക്കാനും തമാശ രൂപേണ എല്ലാ കാര്യത്തിനും തീർപ്പ് കൽപ്പിക്കാൻ കഴിയുന്നവരും ആയിരിക്കും ഇത്തരക്കാർ. മാത്രമല്ല ഏത് കാര്യത്തേയും വിജയത്തിലേക്ക് നയിക്കാൻ ഇവർക്കുള്ള കഴിവ് വളരെ വലുതാണ്.കൂടെ നിൽക്കുന്നവർക്ക് പോലും പോസിറ്റീവ് എനർജി പകർന്ന് നൽകുന്നതിന് നിങ്ങൾക്ക് കഴിയുന്നു.
ത്രികോണാകൃതി
ത്രികോണാകൃതിയിൽ മുഖമുള്ളവരുടെ കൂടപ്പിറപ്പാണ് വിജയം. വിജയത്തിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഇവർ തയ്യാറാകും. ഏത് കാര്യത്തേയും നിയന്ത്രിക്കാനും പരിധിയിൽ നിർത്താനും ഇവർക്ക് കഴിയും.ജീവിതത്തിലെ ഏത് തകർച്ചയിലും വീണു പോവാതെ അതിൽ നിന്നും ഉർത്തെഴുന്നേൽക്കാൻ ഇവർക്ക് കഴിയുന്നു. ജീവിതം ആഘോഷമാക്കാൻ എല്ലാവിധത്തിലും ഇവർ പരിശ്രമിച്ച് കൊണ്ടേ ഇരിക്കും.
ഹൃദയാകൃതി
ഇവർ സ്നേഹിക്കാൻ മാത്രം അറിയുന്നവരായിരിക്കും. എന്നാലും ഏത് സാഹചര്യത്തേയും ഉറച്ച മനസ്സോടെ നേരിടാൻ ഇവർ മുന്നിലായിരിക്കും. ക്രിയേറ്റീവ് ആയി കാര്യങ്ങളെ തീരുമാനിയ്ക്കാൻ ഇവർക്ക് കഴിയും
വട്ടമുഖം
മറ്റുള്ളവരെ ആകർഷിക്കാൻ കഴിവുള്ളവരായിരിക്കും. നിങ്ങളുടെ ആവശ്യത്തേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായിരിക്കും ഇവർ പ്രാധാന്യം നൽകുക. മറ്റുള്ളവരുടെ സന്തോഷത്തിനും ഇഷ്ടത്തിനും പ്രാധാന്യം നൽകുന്നവരായിരിക്കും ഇവർ. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനായിരിക്കും ഇവർക്ക് താൽപ്പര്യം. എന്നിരുന്നാലും, ഇത് പലപ്പോഴും നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾ മറക്കാൻ ഇടയാക്കും. നിങ്ങൾ സഹാനുഭൂതിയും അനായാസവും സഹിഷ്ണുതയും വ്യക്തിബന്ധങ്ങളിൽ നല്ലവനുമായിരിക്കാം. എന്നിരുന്നാലും, അമിതമായ കൊടുക്കലും നിസ്വാർത്ഥതയും നിമിത്തം നിങ്ങൾ പലപ്പോഴും സ്വയം വേദനിച്ചേക്കാം
നീളമുഖം
നീണ്ട മുഖമുള്ളവർക്ക് സമ്മർദ്ദങ്ങൾക്ക് അടിമപ്പെട്ട് ജീവിയ്ക്കുന്നവരായിരിക്കും. എന്നാലും ജോലിയോടുള്ള ആത്മാർത്ഥതയും ഏറ്റെടുത്ത കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ള കഴിവും ഇവർക്ക് കൂടുതലായിരിക്കും. വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ച് അളന്ന് മുറിച്ച് പ്രവർത്തിക്കുന്നവരായിരിക്കും ഇവർ
ഡയമണ്ട് ആകൃതി
ഡയമണ്ട് ആകൃതിയിലുള്ള മുഖമുള്ള ആളുകൾ സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്നു, അതുപോലെ തന്നെ ഏത് സാഹചര്യത്തിന്റെയും ചുമതല – നല്ലതോ ചീത്തയോ ആവട്ടെ അവർ ഏറ്റെടുക്കും. അവർ പ്രധാനപ്പെട്ട ഇവന്റുകൾ 6 മാസം മുമ്പ് ആസൂത്രണം ചെയ്യുകയും അവിടെ സംഭവിക്കാൻ പോകുന്ന എല്ലാ ചെറിയ കാര്യങ്ങളും തീരുമാനിക്കുകയും ചെയ്യും.
Discussion about this post