കൊച്ചി; മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 2012ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി. കൊല്ലം കുമുകഞ്ചേരി സ്വദേശിനിയാണ് താരം.
നാട്ടിലെത്തിയാൽ താരപരിവേഷമില്ലാതെ നാട്ടുകാർക്കൊപ്പം കൂടാനാണ് തനിക്കിഷ്ടമെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നാട്ടിലെ ആഘോഘങ്ങളിലും സജീവ സാന്നിധ്യമാവാറുണ്ട് അനുശ്രീ.ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. നല്ല കാവി മുണ്ടുടുത്ത് റോഡരികിൽ ചായ ഊതി കുടിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ചർച്ചാവിഷയം.
ഒരുമണിക്കൂർ മുമ്പ് പങ്കുവെച്ച ചിത്രത്തിന് ഇതിനകം തന്നെ നിരവധി പേരാണ് ലൈക്കു കമ്മന്റും ചെയ്തിരിക്കുന്നത്. യ്യൊ സൂപ്പർ ശെരിക്കും താനാള് സൂപ്പറ ഭയങ്കരമായി ഇഷ്ടം തോന്നുന്നുണ്ട്, നല്ല ഡ്രെസ് അടുത്ത പെരുനാൾക്ക് എടുക്കണം, ആഹാ കളർ ആയിട്ടുണ്ടല്ലോ…, ക്ഷേത്രം നല്ല പരിചയം തോന്നുന്നു… എവിടെയാ ഇത്???, ചേട്ടാ.. ഒരു ചാള….എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.
അടുത്തിടെ കൊച്ചിയിൽ ഒരു പുതിയ വീടും അനുശ്രീ സ്വന്തമാക്കിയിരുന്നു. കൊച്ചിയിൽ താരത്തിന് സ്വന്തമായി ഒരു ഫ്ലാറ്റ് ഉണ്ട്. ഇതിനു പിന്നാലെയാണ് ‘എന്റെ വീട്’ എന്ന പേരിൽ പുതിയ വീട് പണിതത്.
Discussion about this post