തെലുങ്ക് താരം നാഗചൈതന്യയും ബോളിവുഡ് താരം ശോഭിത ധൂലിപാലും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതോടെ, വീണ്ടും സമാന്ത നാഗചൈതന്യ ബന്ധവും വിവാഹമോചനവും ചർച്ചയാകുകയാണ്. നിരവധി പേരാണ് നാഗചൈതന്യ- ശോഭിത ബന്ധത്തെ വിമർശിച്ചും സമാന്തയെ പിന്തുണച്ചും രംഗത്ത് വന്നത്.
സംഭവത്തിൽ ഇതുവരെയും സമാന്ത പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാൽ ഇപ്പോഴിതാ സമാന്തയോട് വിവാഹാഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് യുവാവ്. മുകേഷ് എന്ന ആരാധകനാണ് വിവാഹ അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
‘സമാന്ത വിഷമിക്കേണ്ടതില്ല, ഞാൻ എപ്പോഴും കൂടെയുണ്ട്. സമാന്തയോട് വിവാഹാഭ്യർത്ഥന നടത്താനായി ഞാൻ അവളുടെ വീട്ടിലേയ്ക്ക് പോവുകയാണെന്നും ആണ് മുകേഷ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. സ്വന്തം വീട്ടിൽ നിന്നും ബാഗെല്ലാം പാക്ക് ചെയ്ത് സമാന്തയുടെ വീട്ടിലേയ്ക്ക് പോകുന്നതും സമാന്തയുടെ വീട്ടിലെത്തുന്നതും എല്ലാം ഗ്രാഫിക്സ് ആയി വീഡിയോയിൽ കാണിച്ചിട്ടുണ്ട്. സമാന്തയോട് വിവാഹ അഭ്യർത്ഥന ചെയ്യുന്നതും വീഡിയോയിൽ യുവാവ് ചേർത്തിട്ടുണ്ട്.
സാമന്ത തയ്യാറാണെങ്കിൽ താന വിവാഹം ചെയ്യാമെന്നും തനിക്ക് സാമ്പത്തികമായി നല്ല രീതിയിലെത്താൻ രണ്ട് വർഷത്തെ സാവകാശം തരണമെന്നും അയാൾ പറയുന്നുണ്ട്. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
വീഡിയോ ശ്രദ്ധയിൽ പെട്ട സമാന്ത തന്നെ ഇതിന് കമന്റുമായി എത്തിയിട്ടുണ്ട്. ‘ബാക്ഗ്രൗണ്ടിലെ ജിം എന്നെ ഏറെക്കുറെ കൺവീൻസ് ചെയ്തുകഴിഞ്ഞു’ എന്നാണ് സമാന്ത കമന്റിൽ കുറിച്ചു. സമാന്തയുടെ മറുപടി വന്നതോടെ മുകേഷ് സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്.
Discussion about this post