ന്യൂഡൽഹി : 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക വാർത്തസമ്മേളനം നടക്കും. ഹരിയാന, മഹാരാഷ്ട്ര നിയമസഭകളുടെ കാലാവധി നവംബർ 3 നും നവംബർ 26 നും അവസാനിക്കുന്ന സാഹചര്യത്തിൽ അതിനു മുൻപായി തന്നെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കും എന്നാണ് സൂചന.
നാല് സംസ്ഥാനങ്ങളിലാണ് ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിലേക്കാണ് ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയായ സെപ്തംബർ 30-ന് മുമ്പ് തന്നെ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടാതെ കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ തീയതിയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും എന്നാണ് സൂചന. വയനാട്, പാലക്കാട്, ചേലക്കര എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാൻ ഉള്ളത്.
Discussion about this post