കണ്ണൂര്‍ : കണ്ണൂരില്‍ പോലീസുകാര്‍ സിപിഎമ്മിനെതിരെ മനുഷ്യാവകാശ ലംഘനം നടത്തുന്നതായി പരാതി.നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതില്‍പ്പിന്നെ കണ്ണൂരില്‍ ആര്‍എസ്എസ്, സിപിഎമ്മിനെതിരെ ആക്രമണ പരമ്പര സൃഷ്ടിച്ചിരിക്കുകയണ്. കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ മുസ്ലീം കുടുംബങ്ങള്‍ക്കും പോലും ജീവിക്കാനാകുന്നില്ലെന്നും സിപിഎം പരാതിയില്‍ പറയുന്നു. ആക്രമണങ്ങള്‍ക്കെതിരെ നിയമപരമായി നീങ്ങുന്ന സിപിഎമ്മിനെതിരെ മനുഷ്യത്വ രഹിതമായ നടപടികളാണ് പോലീസ് കൈക്കൊള്ളുന്നതെന്ന് കാണിച്ച് സിപിഎം നേതാക്കളാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
കണ്ണൂരിലെ ആക്രമണങ്ങളെ പോലീസ് പ്രോത്സാഹിപ്പിക്കുകയാണെന്നാണ് സിപിഎം കുറ്റപ്പെടുത്തുന്നത്. സിപിഎമ്മിന്റെ നേതാക്കളോ ,പ്രവര്‍ത്തകരോ കേസുകളില്‍ പ്രതിയാണെങ്കില്‍ അവരെ അറസ്റ്റ് ചെയ്യുന്നതിന് പാര്‍ട്ടി എതിരല്ല. എന്നാല്‍ പരാതിക്കാരനെ പ്രതിയാക്കുന്ന പോലീസിന്റെ നടപടി അവസാനിപ്പിക്കണമെന്നും പരാതിയില്‍ പറയുന്നു.
അതേസമയം സിപിഎം നേതാക്കളുടെ പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്നും , പോലീസുകാരുടെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായതായി തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പി.എന്‍ ഉണ്ണിരാജന് പറഞ്ഞു.
Discussion about this post