നാളെ റിലീസിന് എത്തുകയാണ് വിജയ്യുടെ ദി ഗോട്ട്. വിജയ് ആരാധകരും സിനിമ പ്രേമികളും ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് കാത്തിരിക്കുന്നത്. നാളെ റിലീസിന് എത്തുന്ന ചിത്രം അഡ്വാൻസ് ബുക്കിങ്ങിലും റെക്കോർഡുകൾ തീർത്തിരിക്കുകയാണ്. മൂന്നു കോടിക്ക് മുകളിലാണ് കേരളത്തിൽ നിന്നും മാത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ ഗോട്ട് നേടിയത്.
വിജയ് ചിത്രം ആദ്യദിനത്തിൽ തന്നെ കാണുന്നതിനായി ലക്ഷക്കണക്കിന് ആളുകളാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. നാളെ വെളുപ്പിന് തന്നെ ഫാൻസ് ഷോ ആരംഭിക്കുന്നതായിരിക്കും. വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്
തമിഴ്നാട്ടിൽ നിന്നും ഏകദേശം 15.4 കോടി രൂപ മൊത്തം വരുമാനം നേടിയതായാണ് ട്രേഡ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.കേരളത്തിൽ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം ഗോപാലൻ ടീമാണ്. 700 സ്ക്രീനുകളിലായി 4000 ഷോകളാണ് ഒരുങ്ങുന്നത്.
ആദ്യദിനത്തിലെ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ, ജയറാം, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
Discussion about this post