കൊച്ചി: സോളാര്‍ കമ്മീഷനെതിരെ വിവാദ പരാമര്‍ശം നടത്തിയ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു. സോളാര്‍ കമ്മീഷന് നല്കിയ സത്യവാങ്മൂലത്തിലാണ് ഖേദം പ്രകടനം.
കമ്മീഷനെയല്ല കേസിലെ പ്രതികള്‍ക്കെതിരായിരുന്നു പരാമര്‍ശമെന്നും മന്ത്രി കമ്മീഷനെ അറിയിച്ചു. കൊല്ലത്ത് ഒരു വേദിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെ സോളാര്‍ കമ്മീഷനെ ആക്ഷേപിക്കുന്ന തരത്തില്‍ ഷിബു ബേബി ജോണ്‍ സംസാരിച്ചുവെന്ന് ആരോപിച്ചാണ് കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടത്.
ഗവണ്മെന്റ് നിയമിച്ച കമ്മീഷന് വായിനോക്കിയാണെന്നും അവിടെ പോകരുതെന്നും, മുഖ്യമന്ത്രിയുടെ സമയം കണ്ട വായിനോക്കികളുടെ അടുത്ത് കളഞ്ഞു എന്നുമായിരുന്നു മ്ന്ത്രിയുടെ പരാമര്‍ശങ്ങള്‍.
Discussion about this post