ഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പിന്തുണച്ച കോണ്‍ഗ്രസിനെതിരെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. അഫ്സല് ഗുരു അനുസ്മണെ പരിപാടിയെ പിന്തുണച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് അമിത് ഷാ പറഞ്ഞു.
ദേശവിരുദ്ധ പരിപാടികളെ കോണ്‍ഗ്രസിന് എങ്ങനെ ന്യായീകരിക്കാന്‍ കഴിയുന്നെന്നും അദ്ദേഹം ചോദിച്ചു. ബ്ലോഗിലാണ് അമിത് ഷായുടെ വിമര്‍ശനം. പരാജയത്തിന്റെ മോഹഭംഗത്തില് ദേശീയ താല്പര്യങ്ങളും ദേശവിരുദ്ധ താല്പര്യങ്ങളും തമ്മിലുള്ള വ്യത്യാസം പോലും രാഹുലിന് തിരിച്ചറിയാതായിരിയ്ക്കുന്നു എന്നും അമിത് ഷാ ബ്ലോഗില്‍ പറയുന്നു. വിഘടനവാദികള്‍ പറയുന്നതാണോ രാഹുല്‍ ഗാന്ധി കേള്‍ക്കുന്നത്. മറ്റൊരു വിഭജനമാണോ രാഹുല്‍ ആഗ്രഹിയ്ക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.
രാഹുല്‍ ഗാന്ധിയും സഹപ്രവര്‍ത്തകരും ക്യാമ്പസില്‍ നടത്തിയ പ്രസംഗങ്ങള്‍ തെളിയിയ്ക്കുന്നത് അവര്‍ക്ക് യാതൊരു ദേശീയ താല്പര്യവുമില്ലെന്നാണ്. 1975ലെ അടിയന്തരാവസ്ഥയാണോ കോണ്‍ഗ്രസിന്റെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധത? ഇന്ദിര ഗാന്ധി ഹിറ്റ്ലറെ പോലെയല്ലേ പെരുമാറിയതെന്നും അമിത് ഷാ ചോദിയ്ക്കുന്നു.
Discussion about this post