ബംഗളൂർ : സമാന്ത-നാഗചൈതന്യ വിവാഹമോചനത്തെക്കുറിച്ചുള്ള കൊണ്ട സുരേഖയുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സ്ത്രീവിരുദ്ധ ചിന്താഗതിയാണ് കോൺഗ്രസിന്റേത് എന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെയും പാർട്ടി ഉന്നത നേതൃത്വത്തിന്റയും നിശബ്ദതയെയും അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു. തെലങ്കാന സർക്കാരിലെ ഒരു മന്ത്രി സിനിമാ രംഗത്തെ പ്രമുഖരുടെ സ്വഭാവത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. വിനോദ വ്യവസായത്തെ പാർട്ടി എങ്ങനെ കാണുന്നുവെന്നും ഇത് കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ബിആർഎസ് നേതാവ് കെ.ടി രാമ റാവു ആണ് താരങ്ങളുടെ വിവാഹ മോചനത്തിന് പിന്നിൽ എന്നായിരുന്നു സുരേഖയുടെ പരാമർശം. അടുത്തിടെ നാഗചൈതന്യയുടെ ഉടമസ്ഥതയിലുള്ള എൻ കൺവെൻഷൻ സെന്റർ അടുത്തിടെ പൊളിച്ച് നീക്കിയിരുന്നു. ഈ നടപടിയിൽ നിന്നും സർക്കാർ പിന്മാറണം എങ്കിൽ സമാന്തയെ തന്റെ അടുക്കലേക്ക് പറഞ്ഞയക്കണം എന്ന് കെടി രാമറാവു ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങളാണ് വിവാഹ മോചനത്തിന് വഴിവച്ചത് എന്നാണ് സുരേഖ പറഞ്ഞത്.
പരാമർശത്തിന് പിന്നാലെ വ്യപാക വിമർശനമാണ് ഉയർന്നത്. തുടർന്ന് കൊണ്ട സുരേഖ മാപ്പ് പറയുകയും ചെയ്തിരുന്നു. പരാമർശം സമാന്തയുടെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ലെന്നാണ് സുരേഖ പറഞ്ഞത്.
Discussion about this post