തിരുവനന്തപുരം: നിയമസഭയിൽ നാടകീയ സംഭവങ്ങൾ. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് നിർത്തിവച്ചു. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷത്തിന്റെ പരാമർശമാണ് പ്രശ്നങ്ങൾക്ക് തുടക്കം. ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർ ചോദിച്ചതും വലിയ വലവാദമായി മാറി.
പരാമർശത്തിന് പ്രതിപക്ഷ നേതാവ് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞു. ഇതേഭാഷയിൽ തന്നെ മുഖ്യമന്ത്രിയും മറുപടി നൽകിയതോടെ സഭയിൽ വാക്കേറ്റം തുടങ്ങുകയായിരുന്നു. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിക്കുകയും ഡയസിന് മുമ്പിൽ ബാനർ കെട്ടുകയും ചെയ്തു. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി.
രാവിലെ സമ്മേളനം തുടങ്ങിയത് തന്നെ പ്രതിപക്ഷ പ്രതിഷേധത്തോടെയാണ്. സഭയിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവകാശത്തെ സർക്കാർ തടയുകയാണെന്ന് എ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷം നൽകിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
Discussion about this post