മുംബൈ: രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾ തള്ളി ടാറ്റ സൺസിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ. താൻ സുഖമായിരിക്കുന്നുവെന്നും ആരോഗ്യസ്ഥിതി മോശമാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും രത്തൻ ടാറ്റ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
86കാരനായ വ്യവസായിയെ മുംബൈ ബ്രീച്ച് കാൻസി ഹോസ്പിറ്റലിൽ പുലർച്ചെ ഗുരഒുതരാവസ്ഥയിൽ പ്രവേശിപ്പിച്ചായാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ, താൻ പതിവ് വൈദ്യ പരിശോധനക്ക് വിധേയനായതാണെന്നും ആശങ്കപ്പെണ്ടേതില്ലെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.
‘എന്റെ ആരോഗ്യത്തെ കുറിച്ച് അടുത്തിടെ പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് എനിക്കറിയാം. ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ല. ഞാൻ പൂർണ ആരോഗ്യവാനായി തുടരുന്നു. എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി’- പോസ്റ്റിൽ കുറിച്ചു.
Discussion about this post