ന്യൂഡൽഹി: കർഷകരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നത് പോലെയെന്ന് കേന്ദ്ര കാർഷികമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കർഷകരെ കാണുന്നതിൽ സന്തോഷമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കർഷകരും, കർഷക സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
ഇന്ന് കിസാൻ മഹാപഞ്ചായത്തിന്റെ തലവൻ രംപാൽ സിംഗുമായി അദ്ദേഹത്തിന്റെ യൂണിയന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കർഷക പ്രതിനിധികളുമായി ചർച്ച നടത്തി. കർഷകരെ കാണുന്നതിൽ സന്തോഷമുണ്ട് . കർഷകരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നത് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കർഷകരുമായി നടത്തിയ ചർച്ചയിൽ സംസ്ഥാന സർക്കാരുമായി കേന്ദ്ര സർരക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അത് ആത്മാർത്ഥമായും ഗൗരവത്തോടെയും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷി മന്ത്രി എന്ന നിലയിൽ കർഷകരെ മുന്നോട്ട് കൊണ്ടുപോകാനും കാർഷിക മേഖലയുടെ അവസ്ഥ മെച്ചപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.
Discussion about this post