ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് കോൺഗ്രസ്. ഇവിഎമ്മിൽ തിരിമറി നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശാണ് വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്.
ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇവിഎമ്മിൽ തിരിമറി നടന്നിട്ടുണ്ട്. ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഇക്കാര്യത്തിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. താൻ നേരത്തെ നൽകിയ പരാതിയിൽ കമ്മീഷൻ മറുപടി നൽകി. ആ മറുപടിയ്ക്ക് വീണ്ടും താൻ മറുപടി അയച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിലെ ഇവിഎമ്മുകളിലെങ്കിലും ഇവിഎമ്മിൽ അട്ടിമറി നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങളുടെ നേതാക്കൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ തിരഞ്ഞെടുപ്പ് വിജയം തീർത്തും അപ്രതീക്ഷിതം ആയിരുന്നു. ഫലം വന്നപ്പോൾ വളരെ അത്ഭുതപ്പെട്ടുപോയി. ഇത് ജനങ്ങളെയും ജനാധിപത്യ വ്യവസ്ഥയെയും അട്ടിമറിച്ചുകൊണ്ട് നടിയ വിജയം ആണെന്നും ജയറാം രമേശ് വ്യക്തമാക്കി.
Discussion about this post