മുംബൈ: വാർദ്ധക്യസഹജമായ പ്രശ്നങ്ങളാൽ, ഇന്ത്യൻ ബിസിനസ് രംഗത്തെ അതികായൻ പത്മവിഭൂഷൺ രത്തൻ ടാറ്റ 2024 ഒക്ടോബർ 9-ന് ഇഹലോകവാസം വെടിഞ്ഞിരിക്കുകയാണ്. ടാറ്റ ഗ്രൂപ്പിനെ സമാനതകളില്ലാത്ത ഉയരങ്ങളിൽ എത്തിച്ചത് കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടെ അറിയപ്പെട്ട വ്യക്തിയാണ് രത്തൻ ടാറ്റ . എന്നാൽ ഒരിക്കൽ ഇംഗ്ലണ്ടിലെ ചാൾസ് രാജാവ് രത്തൻ ടാറ്റയെ ഈ അസാധാരണ ജീവകാരുണ്യ പ്രവർത്തനത്തിന് സഹായിക്കാൻ ആഗ്രഹിച്ചപ്പോൾ, രത്തൻ ടാറ്റ അവസാന നിമിഷം മീറ്റിംഗ് റദ്ദാക്കുകയും അദ്ദേഹത്തെ നിരസിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ വ്യവസായിയും കോളമിസ്റ്റും നടനുമായ സുഹേൽ സേത്ത് ഈ സംഭവം പങ്കുവെച്ച ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
2018-ൽ, ചാൾസ് രാജകുമാരൻ എന്നറിയപ്പെടുന്ന യുകെയിലെ ചാൾസ് മൂന്നാമൻ രാജാവ് വ്യവസായി രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് നൽകുന്നതിനായി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിൻ്റെ കീഴിലുള്ള അവാർഡ് ദാന ചടങ്ങ് 2018 ഫെബ്രുവരി 6 ന് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടക്കേണ്ടതായിരുന്നു. അവാർഡ് ഏറ്റുവാങ്ങാൻ നേരിട്ട് പരിപാടിയിൽ പങ്കെടുക്കാൻ രത്തൻ ടാറ്റ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ തന്റെ വളർത്തു നായക്ക് സുഖമില്ലാത്തതിനാൽ അവസാന നിമിഷം അദ്ദേഹം പരിപാടി റദ്ദാക്കുകയായിരുന്നു.
ചാൾസ് രാജകുമാരനൊപ്പമുള്ള പരിപാടിയിൽ പങ്കെടുക്കാൻ സുഹേൽ സേത്ത് മിസ്റ്റർ ടാറ്റയെ പരമാവധി നിർബന്ധിച്ചിട്ടും , രത്തൻ ടാറ്റ മനസ്സ് മാറ്റിയില്ല.
എന്നാൽ ഇതേ കുറിച്ച് മടിച്ച് മടിച്ച് ബ്രിട്ടീഷ് ചാൾസ് രാജകുമാരനോട് പറഞ്ഞ സുഹേൽ സേത്തിനെ ഞെട്ടിച്ചു കൊണ്ടുള്ള മറുപടിയാണ് ചാൾസ് രാജകുമാരൻ നൽകിയത്. ” അദ്ദേഹം അങ്ങനെയാണ്. രത്തൻ എന്ന മനുഷ്യനെയാണ് നിങ്ങൾ കണ്ടത്, വെറുതെയല്ല ടാറ്റ ഇന്നെവിടെയാണോ അവിടെ എത്തിയിരിക്കുന്നത്” എന്ന് പറഞ്ഞു കൊണ്ട് രത്തൻ ടാറ്റയെ ന്യായീകരിക്കുന്ന ചാൾസ് രാജാവിനെയാണ് സുഹേൽ സേത്തിന് കാണാൻ കഴിഞ്ഞത്.
അതൊരു മനുഷ്യനാണ്. അതാണ് രത്തൻ എന്ന മനുഷ്യൻ. അതുകൊണ്ടാണ് ടാറ്റയുടെ വീട്. സ്ഥിരതയുള്ള ഗതിയിൽ തുടരുന്നത്, ”ചാൾസ് രാജകുമാരൻ്റെ വാക്കുകൾ സേത്ത് അനുസ്മരിച്ചു.
അദ്ദേഹത്തിൻ്റെ വളർത്തുനായ ടിറ്റോ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടത്. കോടീശ്വരന്മാരും ബിസിനസ് പ്രമുഖന്മാരും ഇനിയും ഒരുപാട് ഉണ്ടാകുമായിരിക്കും എന്നാൽ
എല്ലാവരോടുമുള്ള സഹാനുഭൂതിയ്ക്കും ദയയ്ക്കും രത്തൻ ടാറ്റ എന്നും ഓർമ്മിക്കപ്പെടും.
Discussion about this post