ന്യൂഡൽഹി: ടിക്കറ്റ് ഇല്ലാതെ തീവണ്ടിയിൽ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് നമുക്ക് അറിയാം. എന്നാൽ നമ്മുടെ ഇന്ത്യയിലെ ചില റെയിൽവേ സ്റ്റേഷനുകളിൽ തീവണ്ടി യാത്രയ്ക്ക് ടിക്കറ്റ് മാത്രം പോര. മറിച്ച് പാസ്പോർട്ടും വിസയും വേണം. വിമാന യാത്രകൾക്ക് അല്ലെ പാസ്പോർട്ടും വിസയും വേണ്ടത് എന്ന ചോദ്യം ഇത് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ഉയർന്നേക്കാം. ട്രെയിൻ യാത്രയ്ക്കായി പാസ്പോർട്ടും വിസയും ആവശ്യമുള്ള ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ ഏതെല്ലാമെന്ന് നോക്കാം.
അട്ടാരി റെയിൽവേ സ്റ്റേഷൻ
ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനാണ് അട്ടാരി റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്നും പാകിസ്താനിലേക്കാണ് തീവണ്ടി സർവ്വീസ് ഉള്ളത്. സംജൗത എക്സ്പ്രസ് ആണ് ഇവിടെ നിന്നും പാകിസ്താനിലേക്ക് പോകുന്നത് തീവണ്ടി. 2019 വരെ ഈ തീവണ്ടി സർവ്വീസ് നടത്തിയിരുന്നു. പാസ്പോർട്ടും വിസയും കാണിച്ചാൽ മാത്രമേ ഈ തീവണ്ടിയിൽ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ.
ജെയ്നഗർ റെയിൽവേ സ്റ്റേഷൻ
ബിഹാറിനെയും നേപ്പാളിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ജെയ്നഗർ റെയിൽവേ സ്റ്റേഷൻ. 39 തീവണ്ടികളാണ് ഈ റെയിൽവേ സ്റ്റേഷനിൽ നിന്നും സർവ്വീസ് നടത്തുന്നത്. നേപ്പാളിലെ ജനക്നഗറിലെ കുർത്ത റെയിൽവേ സ്റ്റേഷനിലേക്കാണ് ഈ തീവണ്ടികൾ സർവ്വീസ് നടത്താറുള്ളത്. ഇവിടെ നിന്നും തീവണ്ടി യാത്ര നടത്തണമെങ്കിൽ പാസ്പോർട്ടും വിസയും ഉണ്ടായിരിക്കണം.
രാധിപൂർ റെയിൽവേ സ്റ്റേഷൻ
ബംഗ്ലാദേശിനെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന റെയിൽവേ സ്റ്റേഷനാണ് രാധിപൂർ റെയിൽവേ സ്റ്റേഷൻ. ധിനജ്പൂരിലെ ഈ റെയിൽവേ സ്റ്റേഷനിൽ നിന്നും തീവണ്ടിയാത്ര നടത്തണമെങ്കിൽ പാസ്പോർട്ട് വേണം.
പെത്രാപോൾ റെയിൽവേ സ്റ്റേഷൻ
ബംഗാൾ അതിർത്തിയിൽ ആണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശിലേക്കാണ് ഇവിടെ നിന്നും ട്രെയിൻ സർവ്വീസുകൾ ഉള്ളത്. ടിക്കറ്റിന് പുറമേ ഈ റെയിൽവേ സ്റ്റേഷനിൽ യാത്രയ്ക്കായി പാസ്പോർട്ടും വിസയും വേണം.
Discussion about this post