തിരുവനന്തപുരം: മോഹൻലാലിന് കയ്യടി കിട്ടാൻ വേണ്ടി തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ജഗദീഷ്. ഒരു മാസികയിൽ എഴുതിയ ഓർമ്മക്കുറിപ്പിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അത് തന്നെ ഒരുപാട് സങ്കടപ്പെടുത്തിയെന്നും ജഗദീഷ് കുറിപ്പിൽ പറയുന്നു.
വെള്ളാനകളുടെ നാട് എന്ന സിനിമയിൽ അഭിനയിക്കുമ്പോഴായിരുന്നു ഈ സംഭവം. സിനിമയിൽ മാഫിയ ശശിയുടെ കഥാപാത്രം ഫയലെടുത്ത് കൊണ്ടുപോകുന്ന രംഗമുണ്ട്. തുടർന്ന് ഫൈറ്റാണ്. ഈ ഫൈറ്റ് സീനിൽ നിന്നും തന്നെ മാറ്റി നിർത്തുകയായിരുന്നു. നായകന് കിട്ടേണ്ട കയ്യടിയാണ് അതെന്നും സിനിമയുടെ നിർമ്മാതാവായ മണിയൻപിള്ള രാജു പറഞ്ഞു. ഇതേ തുടർന്ന് തന്നെ മാറ്റി നിർത്തിയായിരുന്നു ഈ രംഗം ചിത്രീകരിച്ചത്. അതിൽ വലിയ സങ്കടം തോന്നി.
ഈ സിനിമ തിയറ്ററിൽ പോയി കാണുമ്പോൾ ആ സംഭവം മനസിൽ ഉണ്ടായിരുന്നു. സിനിമയിൽ ഫൈറ്റ് സീൻ കഴിഞ്ഞ് ഫയൽ അടങ്ങിയ പെട്ടി താൻ ഒറ്റയ്ക്ക് എടുക്കാൻ ശ്രമിക്കുന്ന സീനുണ്ട്. ഈ സീനിന് വലിയ കയ്യടി ആയിരുന്നു തിയറ്ററുകളിൽ കിട്ടിയത്. പിന്നീട് ഇതേപ്പറ്റി മണിയൻപിള്ള രാജുവിനോട് താൻ പറഞ്ഞിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി.
Discussion about this post