ഗാന്ധിനഗർ : മുതലയുടെ വായിൽ സ്ത്രീയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിൽ വിശ്വാമിത്രി നദിയിലെ കാലാ ഘോഡ മേഖലയിലാണ് മുതലയുടെ വായിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ നദി തീരത്ത് എത്തിയവരാണ് സംഭവം കണ്ടെത്തിയത്.
തുടർന്ന് പരിസരവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒന്നര മണിക്കൂറോളം നേരം മുതലയെ പിന്തുടർന്ന ശേഷമാണ് മുതലയുടെ വായിൽ നിന്ന് മൃതദേഹം എടുത്തത്. അൻപത് വയസോളം പ്രായമുള്ള സ്ത്രീയുടെ മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇത് ആരുടേതാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
രാവിലെ നദിക്കരയിലെത്തിയവരാണ് സ്ത്രീയുടെ മൃതദേഹഭാഗങ്ങളുമായി നദിയിൽ നീന്തുന്ന മുതലയെ കണ്ടെത്തുന്നത്. സ്ത്രീ
മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാം എന്നാണ് പോലീസ് പറയുന്നത്. മൃതദേഹ ഭാഗങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും റിപ്പോർട്ട് ലഭ്യമായാൽ മാത്രമാണ് മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Discussion about this post