തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍, എങ്കില്‍ തീര്‍ച്ചയായും ഈ പുതിയ കണ്ടെത്തല്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. വെള്ളം കൊണ്ട് തടി കുറയ്ക്കാനാവുമോ ആവുമെന്നാണ് കണ്ടെത്തല്‍. ഭക്ഷണത്തിന് മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധന്‍ അലന് അരഗോണ്‍ പറയുന്നു.
ജലാംശം നിലനിര്‍ത്തുന്നത് നമ്മുടെ ആരോഗ്യത്തിനും ശരീരത്തിനും പ്രധാനമാണെന്ന് നമുക്കറിയാമെങ്കിലും, വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും ഇത് സഹായകമാണ്. ഭക്ഷണത്തിന് മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. കലോറി ലാഭിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഓരോ ഭക്ഷണത്തിനും മുമ്പായി നിങ്ങള്‍ക്ക് വെള്ളം കുടിക്കുക. അതിന് ശേഷം നിങ്ങള്‍ വളരെ കുറച്ച് മാത്രമേ കഴിക്കൂ. അത്താഴം കഴിക്കാന്‍ പോകുമ്പോള്‍ ഇത് ചെയ്യുന്നത് നല്ലതാണ്, അ്രത് നിങ്ങള്‍ കഴിക്കുന്ന കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കും. അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണത്തിനൊപ്പം ഇങ്ങനെ വെള്ളം കുടിക്കുന്നത് ദഹന രസങ്ങളെ നേര്പ്പിക്കില്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെ അതിന് ശരിക്കും തെളിവില്ല. , പക്ഷേ ധാരാളം സൂപ്പ് കഴിക്കുന്നവരെ നോക്കൂ അവര്‍ക്ക് ഭക്ഷണം നന്നായി ദഹിക്കുന്നില്ലേ. അദ്ദേഹം ചോദിച്ചു.
Discussion about this post